ആദ്യത്തെ കണ്മണിയെ കാത്തിരിക്കുകയാണ് നടൻ അപർശക്തി ഖുറാനയും ഭാ​ര്യ ആകൃതി അഹൂജയും. കുഞ്ഞിന്റെ വരവറിയിച്ച് താരം പങ്കുവച്ച ഇൻസ്റ്റാ​ഗ്രാം കുറിപ്പാണ് ഇപ്പോൾ ചിരി പടർത്തുന്നത്. നിറവയറിലുള്ള ഭാര്യയ്ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 

“ലോക്ക്ഡൗൺ കാരണം ജോലി വിപുലീകരിക്കാൻ കഴിഞ്ഞില്ല, അതുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ കുടുംബം വിപുലീകരിക്കാൻ തീരുമാനിച്ചു,” എന്നാണ് അപർശക്തി കുറിച്ചത്.  

ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാനയുടെ സഹോദരനാണ് അപർശക്തി ഖുറാന. 2014 ലാണ് അപർ‌ശക്തിയും ആകൃതിയും വിവാഹിതരായത്. ഇവന്റ് മാനേജ്മന്റ് കമ്പനിയുടെ ഉടമയാണ് ആകൃതി. 

ആമിർ ഖാൻ ചിത്രം ദം​ഗൽ, വരുൺ ധവാൻ ചിത്രം ബദ്രിനാഥ് കി ദുൽഹനിയ, രാജ്കുമാർ റാവുവിന്റെ സ്ത്രീ, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് അപർശക്തി. റെമോ ഡിസൂസ ഒരുക്കിയ സ്ട്രീറ്റ് ഡാൻസർ 3ഡി യിലാണ് അപർശക്തി ഒടുവിൽ വേഷമിട്ടത്. ആദ്യമായി താരം നായകനായി അഭിനയിക്കുന്ന ഹെൽമറ്റ് എന്ന ചിത്രം റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. സാത്റാം രമണിയാണ് ചിത്രത്തിന്റെ സംവിധായകൻ. 

content highlights  : Bollywood actor Aparshakti Khuranna and wife Aakriti expecting their first child