കേട്ടുക്കേൾവി പോലുമില്ലാത്ത മഹാമാരിക്കാണ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കോവിഡും അനുബന്ധമായ പല പേരുകളും ഇന്നാണ് നമുക്കെല്ലാവർക്കും സുപരിചിതമായത്. എന്നാൽ കോവിഡ് കാലത്ത് നാം പാലിക്കേണ്ട മര്യാദകളെക്കുറിച്ച് തൊണ്ണൂറുകളിൽ തന്നെ ബോധവാനായിരുന്ന ഒരാളുണ്ടെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ രസകരമായ കണ്ടെത്തൽ.

അതായത് സാമൂഹിക അകലം, ആർടിപിസിആർ ടെസ്റ്റ്, ഫെയ്സ് മാസ്ക്, ക്വാറന്റീൻ തുടങ്ങിയ കാര്യങ്ങൾ പണ്ടേ ശീലിച്ച ഒരാളുണ്ട്. സാക്ഷാൽ ബോബി ഡിയോളാണ് ഈ കഥയിലെ നായകൻ.

ഇത് സംബന്ധിക്കുന്ന താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ. 97-ൽ പുറത്തിറങ്ങിയ ഓർ പ്യാർ ഹോ ​ഗയ എന്ന ചിത്രത്തിലെ ഒരു ​ഗാനരം​ഗത്തിൽ ഐശ്വര്യ റായിക്ക് ആർടിപിആർ ടെസ്റ്റ് നടത്തുന്ന ബോബിയെ കാണാനാവുക. ഇതുപോലെ സാമൂഹിക അകലവും മാസ്ക് ഉപയോ​ഗിക്കേണ്ട ആവശ്യകതയുമൊക്കെ വ്യക്തമാക്കുന്ന ബോബിയുടെ സിനിമാ രം​ഗങ്ങൾ കൂട്ടിച്ചേർത്തുള്ള വീഡിയോ തംര​ഗമാവുകയാണ്.

Content Highlights :Bobby Deol knew about COVID 19 in 1997 viral troll video