ടിക്‌ടോകിലെ താരമാണ് ബിന്ദു പണിക്കരുടെ മകൾ കല്യാണി. ഇൻസ്റ്റാ​ഗ്രാമിലും സജീവമായ കല്യാണി തന്റെ ടിക് ടോക് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. അച്ഛൻ സായ്കുമാറിനും അമ്മ ബിന്ദു പണിക്കരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കല്യാണിയുടെ ടിക് ടോക് വീഡിയോകൾ വൈറലാവാറുമുണ്ട്. 

ഇപ്പോഴിതാ അമ്മയ്ക്കൊപ്പം വീണ്ടും കിടിലൻ ടിക്‌ടോക് വീഡിയോയുമായി എത്തുകയാണ് കല്യാണി.ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ ഹാസ്യ രം​ഗമാണ് ഇരുവരും ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത്. 

തന്റെ ഹിറ്റ് കഥാപാത്രമായ ഇന്ദുമതിയായാണ് ബിന്ദുവെത്തുന്നത്. നേരത്തെ ചിത്രത്തിലെ മറ്റൊരു കിടിലൻ രം​ഗം അവതരിപ്പിച്ചുകൊണ്ട് സായ് കുമാറും ബിന്ദുവും എത്തിയിരുന്നു. ആ വീഡിയോ വൈറലുമായിരുന്നു .

https://www.tiktok.com/@kalyani5553/video/6817440773802380546

ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛൻ 2003ലാണ് മരിക്കുന്നത്. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്.

Content Highlights : Bindhu Panicker Sai Kumar Daughter kalyani Viral Tik Tok Video