സോഷ്യൽ മീഡിയയിൽ സജീവമാണ് നടി ഭാവന. തന്റെ സിനിമാ വിശേഷങ്ങളും മറ്റും താരം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ താരം പുറത്ത് വിട്ട ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. സുഹൃത്തുക്കൾക്കൊപ്പമുള്ള തകർപ്പൻ നൃത്തച്ചുവടുകളുടെ വീഡിയോ ആണ് താരം പുറത്ത് വിട്ടിരിക്കുന്നത്. 

ഭാവനയുടെ അടുത്ത സുഹൃത്തുക്കളും നടിമാരുമായ രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ​ഗായിക സയനോര എന്നിവരാണ് വീഡിയോയിൽ ഉള്ളത്. ‘താൾ’ എന്ന സിനിമയിലെ കഹിൻ ആഗ് ലഗേ എന്ന പാട്ടിനൊത്തുള്ള സുഹൃത്തുക്കളുടെ നൃത്തം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

സിനിമയ്ക്ക് അകത്തും പുറത്തും  അടുത്ത സുഹൃത്തുക്കളാണ് ഇവർ. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും താരങ്ങൾ നിരന്തരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. 

മലയാളത്തിൽ അത്ര സജീവമല്ല ഭാവന ഇപ്പോൾ. 2017ൽ പുറത്തിറങ്ങിയ ആദം ജോൺ ആണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം. 99 എന്ന കന്നഡ ചിത്രത്തിലാണ് ഭാവന ഒടുവിൽ വേഷമിട്ടത്. ഭജ്രം​ഗി 2, ​ഗോവിന്ദ ​ഗോവിന്ദ, ശ്രീകൃഷ്ണ @ജിമെയ്ൽ ഡോട് കോം തുടങ്ങിയവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.

content highlights : Bhavana shares dance video with Remya Nambeesan sayanora mridula murali silpa bala