ലയാളത്തിന് ഏറെ പ്രിയപ്പെട്ട നായികയാണ് ഭാവന. സോഷ്യല്‍ മീഡിയില്‍ സജീവമായ താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്‍റെ പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവയ്ക്കുന്നത്. 

ഇപ്പോഴിതാ തന്‍റെ സഹോദരന്‍ ജയദേവിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പും ചിത്രവുമാണ് വൈറലാവുന്നത്.

"നിന്നെപ്പോലെ ഒരു സഹോദരന്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്ര മികച്ചതായേനെ.... ജന്മദിനാശംസകള്‍"... സഹോദരനൊപ്പമുള്ള ഒരു ബാല്യകാല ചിത്രം പങ്കുവച്ചുകൊണ്ട് ഭാവന കുറിച്ചു.

Bhavana

സിനിമാ സംവിധായകനാണ് ജയദേവ്.

കന്നഡ നിര്‍മാതാവ് നവീനുമായുള്ള വിവാഹശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് ഭാവന. തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രം 96ന്‍റെ കന്നഡ റീമേക്കായ 99 ല്‍ നായികയായത് ഭാവനയായിരുന്നു. മലയാള സിനിമയിലേക്കുള്ള താരത്തിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlights : Bhavana Birthday Wishes To Brother Jayadev