നിവേദ്യം എന്ന ലോ​ഹിതദാസ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാമ. മലയാളത്തിന് പുറമേ അന്യ ഭാഷകളിലും താരം സാന്നിധ്യമറിയിച്ചു. എന്നാൽ വിവാഹിതയായതോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം കുടുംബിനിയുടെ റോളിൽ തിരക്കിലാണ്.അടുത്തിടെയാണ് താരത്തിന് ഒരു പെൺകുഞ്ഞ് ജനിക്കുന്നത്. എന്നാൽ മകളുടെ വിശേഷങ്ങളോ ചിത്രങ്ങളോ ഒന്നും താരം ഇതുവരെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടില്ല. 

ഇപ്പോഴിതാ സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നതിനെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള ആരാധകരുടെ ചോ​ദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ഭാമ. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് താരം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. 

അഭിനയം നിർത്തിയോ എന്ന ചോദ്യത്തിന് തൽക്കാലത്തേക്കെന്നാണ് താരം മറുപടി നൽകിയത്. മകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കുഞ്ഞ് സുഖമായിരിക്കുന്നുവെന്നും ഇപ്പോൾ ആറ് മാസമായെന്നും ഭാമ പറയുന്നു. മകളുടെ ചിത്രം പങ്കുവയ്ക്കണമെന്ന ആരാധകരുടെ ആവശ്യത്തിനും താരം മറുപടി നൽകി. ഉചിതമായ സമയത്ത് കുഞ്ഞിന്റെയും തന്റെ ബേബി ഷവറിന്റെയും ചിത്രങ്ങൾ പങ്കുവയ്ക്കുമെന്നും ഭാമ വ്യക്തമാക്കി. 

bhama

ലോക്ക്ഡൗൺ വിശേഷങ്ങളും ഇഷ്ട ഭക്ഷണത്തെക്കുറിച്ചും ഭർ‌ത്താവിനെക്കുറിച്ചുമെല്ലാം ഭാമ ആരാധകരുമായി നടത്തിയ ചോദ്യോത്തര പരിപാടിയിൽ മനസ് തുറന്നു.

2020 ജനുവരി 30 ന് കോട്ടയത്തുവച്ചായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദമാണ് ഇരുവരുടെയും വിവാഹത്തിലെത്തിയത്. 

content highlights : bhamaa about acting daughter family replies fans questiions on instagram