ൽമാൻ ഖാൻ നായകനായെത്തിയ ബജ്റം​ഗി ഭായ്ജാൻ കണ്ടവരാരും തന്നെ ചിത്രത്തിലെ ഏഴ് വയസുകാരി മുന്നിയെ മറക്കാനിടയില്ല. ഹർഷാലി മൽഹോത്രയാണ് ചിത്രത്തിൽ മുന്നിയായി വേഷമിട്ടത്. ഹർഷാലിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്. അന്നത്തെ ഏഴ് വയസുകാരിക്ക് മാറ്റങ്ങളേറെ വന്നിട്ടുണ്ട്. 

ചിത്രങ്ങൾ വൈറലായതിന് പിന്നാലെ ഈ കുട്ടിത്താരത്തിന്റെ ഒരു അഭിമുഖവും ശ്രദ്ധ നേടുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പ്രിയപ്പെട്ട സൽമാൻ അങ്കിളിനെ കുറിച്ചും സിനിമാ ഇഷ്ടങ്ങളെക്കുറിച്ചും മനസ് തുറന്നു.

"സൽമാൻ അങ്കിളുമൊത്ത് അവസരം കിട്ടിയാൽ ഇനിയും അഭിനയിക്കണം. നല്ല കഥാപാത്രമാണെങ്കിൽ എല്ലാവർക്കുമൊപ്പം അഭിനയിക്കണം. സൽമാൻ അങ്കിളിന് എന്നോട് ഭയങ്കര സ്നേഹമായിരുന്നു. സ്‌നേഹമുള്ള, ശ്രദ്ധാലുവായ, രസികനായ, ഒരുപാട് പിന്തുണ നൽകുന്ന വ്യക്തിയാണ് അദ്ദേഹം. ഷോട്ടുകൾക്കിടയിൽ എനിക്ക് കാര്യങ്ങളെല്ലാം പറഞ്ഞു തരുമായിരുന്നു. അദ്ദേഹം വളരം തിരക്കുള്ള വ്യക്തിയാണ് . അതുകൊണ്ട് എപ്പോഴുമൊന്നും ഫോൺ ചെയ്യാറൊന്നുമില്ല, എങ്കിലും അദ്ദേഹത്തിന്റെ ജന്മദിനത്തിനും മറ്റു വിശേഷാവസരങ്ങളിലും ഞാൻ ആശംസകൾ അറിയിക്കാറുണ്ട്. 

എല്ലാവരുമറിയുന്ന നടിയാവണം എന്നാണ് എന്റെ ആ​ഗ്രഹം. നല്ല റോൾ വന്നാൽ തീർച്ചയായും ഞാനിനിയും അഭിനയിക്കും. ഭജ്റം​ഗി ഭായ്ജാനിന് ശേഷം നിരവധി ഓഫറുകൾ വന്നിരുന്നു. പക്ഷേ ഒന്നും മുന്നിയുടെ അത്ര നല്ല കഥാപാത്രങ്ങളായിരുന്നില്ല. എന്റെ പഠനവും അഭിനയവും ഒന്നിച്ച് കൊണ്ട് പോകാൻ എനിക്ക് സാധിക്കും. അതുകൊണ്ട് തന്നെ നല്ല റോലുകൾ വന്നാൽ പഠനത്തിന്റെ പേര് പറഞ്ഞ് ഞാനത് വേണ്ടെന്ന് വയ്ക്കില്ല...."ഹർഷാലി പറയുന്നു

Content Highlights : Bajrangi Bhaijaan fame Munni Aka Harshaali Malhotra New Pics and Interview Salman Khan Movie