വിരാടിന്റെ സ്വന്തം അനുഷ്‌കയുടെ പിറന്നാളായിരുന്നു ബുധനാഴ്ച. ബെംഗളൂരുവില്‍ അനുഷ്‌കയ്ക്കായി വിരാട് ഒരുക്കിയ പിറന്നാള്‍ പാര്‍ട്ടിയുടെ ചിത്രങ്ങളും മറ്റും താരം ആരാധകരുമായി പങ്കുവച്ചിരുന്നു . എന്നാല്‍ പാര്‍ട്ടിയുടെ  തിരക്കുകള്‍ക്കിടയ്ക്ക് അനുഷ്‌ക തനിക്ക് ആശംസകള്‍ നേര്‍ന്നവര്‍ക്ക് മറുപടി കൊടുക്കാന്‍ മറന്നു പോയി. അക്കൂട്ടത്തില്‍ ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചന്റെ സന്ദേശവും ഉണ്ടായിരുന്നു. എന്നാല്‍ അനുഷ്‌കയുടെ ഈ മറവി ബച്ചനത്ര പിടിച്ചില്ല. താന്‍ സന്ദേശമയച്ചിരുന്നുവെന്നും അതിന് മറുപടി നല്‍കിയില്ലെന്നും അനുഷ്‌കയെ ട്വീറ്റ് ചെയ്ത് അറിയിക്കുകയും ചെയ്തു ബച്ചന്‍

അനുഷ്‌ക ഇത് അമിതാഭ് ബച്ചന്‍. മെയ് ഒന്നിന് എസ്.എം.എസ് വഴി നിങ്ങള്‍ക്ക് ആശംസകള്‍ നല്‍കിയിരുന്നു. പ്രതികരണം ലഭിച്ചില്ല. പരിശോധിച്ചപ്പോള്‍ നിങ്ങള്‍ നമ്പര്‍ മാറ്റിയതായി അറിഞ്ഞു. വീണ്ടും ആശംസകളും സ്‌നേഹവും അറിയിക്കുന്നു. കഴിഞ്ഞ ദിവസം ഐ.പി.എല്‍ മത്സര വേദിയില്‍ നിങ്ങള്‍ തിളങ്ങിയിരുന്നു- ബച്ചന്‍ കുറിച്ചു 

bachan

ഇത്തവണ അനുഷ്‌ക പക്ഷെ ബച്ചന്റെ ട്വീറ്റിന് മറുപടി നല്‍കുകയുണ്ടായി. "എന്റെ പിറന്നാള്‍ ഓര്‍ത്ത് വച്ചതിനും ആശംസകള്‍ അറിയിച്ചതിനും ഒരുപാട് നന്ദി സാര്‍..താങ്കളുടെ എസ്.എം.എസിന് ഞാന്‍ ഈ ട്വീറ്റ് വഴി പ്രതികരണം അറിയിക്കുന്നു". അനുഷ്‌ക കുറിച്ചു. 


ഇതാദ്യമായല്ല തന്റെ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാത്തതിന് താരങ്ങളോട് ബച്ചന്‍ താലപര്യക്കേട് പ്രകടിപ്പിക്കുന്നത്. തനിക്ക് മറുപടി നല്‍കാത്തവരെ ട്വീറ്റ് ചെയ്ത് ഓര്‍മ്മപെടുത്താറുമുണ്ട് ബച്ചന്‍.സോനം കപൂര്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ അവരില്‍ ചിലരാണ്. 

സോനത്തിന്റെ പിറന്നാളിനും ബച്ചന്‍ ആശംസ സന്ദേശം അയച്ചിരുന്നു. ഇന്നാല്‍ സോനം ഇതിന് പ്രതികരിക്കുകയുണ്ടായില്ലെന്ന് മാത്രമല്ല സുനില്‍ ഷെട്ടിയുടെ ആശംസകള്‍ക്ക് നന്ദി പറയുകയും ചെയ്തു. ഉടനെ തന്നെ വന്നു ബച്ചന്റെ ട്വീറ്റ്- "അപ്പോള്‍ ഞാനോ ഇത് അമിതാഭ് ബച്ചനാണ്. ഞാന്‍ നിന്റെ പിറന്നാളിന് എസ്.എം.എസിലൂടെ ആശംസകള്‍ അറിയിച്ചിരുന്നു. എന്നാല്‍ നീ മറുപടി നല്‍കിയില്ല",എന്നാണ്  ദേഷ്യപ്പെടുന്ന സ്‌മൈലിയോടൊപ്പം ബച്ചന്‍ ട്വീറ്റ് ചെയ്തത.

ഇതിന് സോനം ക്ഷമാപണത്തോടെ മറുപടി നല്കുകയുമുണ്ടായി. "എന്റെ ദൈവമേ... സാര്‍ എനിക്ക് ആ സന്ദേശം ലഭിച്ചില്ല . ഞാനെപ്പോഴും മറുപടി നല്‍കാറുള്ളതാണ്. ഒരുപാട് നന്ദി. എനിക്ക് അഭിഷേകിന്റെ സന്ദേശം ലഭിച്ചിരുന്നു ..ഞാന്‍ ക്ഷമ ചോദിക്കുന്നു സാര്‍"- എന്നാണ് സോനം ട്വീറ്റ് ചെയ്തത് 

രണ്‍വീറിനും കിട്ടി ഇതുപോലെ ബച്ചന്റെ ട്വീറ്റ്... "ഒരുപാട് നന്ദി അതായിരുന്നു ഉദ്ദേശം എന്നെന്നും സ്‌നേഹം എന്നാണ് താരം ആശംസകള്‍ക്ക് മറുപടി നല്‍കിയത്." ഉടന്‍ വന്നു ബച്ചന്റ് ട്വീറ്റ്. "പക്ഷെ അപ്പോള്‍ എന്റെ ഉദ്ദേശത്തെക്കുറിച്ചൊന്നും പറഞ്ഞില്ല .നിങ്ങളുടെ പിറന്നാളിന് എസ്.എം.എസ് ആശംസകള്‍ ഞാന്‍ അറിയിച്ചിരുന്നു. പക്ഷെ ഒരു മറുപടി ലഭിച്ചില്ല നിങ്ങളത് കണ്ടിരുന്നോ" എന്നാണ് ബച്ചന്‍ രണ്‍വീറിന് ട്വീറ്റ് ചെയ്തത്. 

ഇതിനു രണ്‍വീര്‍ നല്‍കിയ മറുപടിയാണ് രസകരം. "അതൊഴിവാക്കാതെ തന്നെ ഞാന്‍ മറുപടി നല്‍കുകയുണ്ടായി. ഞാന്‍ അവ പുനഃപരിശോധിക്കുകയും ചെയ്തു. അങ്ങാണ് സത്യത്തില്‍ ആദ്യമായി ആശംസകള്‍ നല്‍കിയത്. ഇതുപോലുള്ള ചെറിയ കാര്യങ്ങളാണ് താങ്കളെ എക്കാലത്തെയും വലിയവനാക്കുന്നത്. ഞാന്‍ എന്നൊരാള്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് അങ്ങേയ്ക്കറിവുള്ളത് തന്നെ എന്റെ ഭാഗ്യമാണ്"- രണ്‍വീര്‍ ബച്ചന് മറുപടി നല്‍കി. 

 

bachan tweets anushka sharma on birthday sonam kapoor ranveer singh amitabh bachan twitter