ബോളിവുഡ് കൈയ്യടക്കി വാണിരുന്ന ബോക്‌സ് ഓഫീസ് കളക്ഷനെ തകര്‍ത്തെറിഞ്ഞ ഒരു കൊടുംങ്കാറ്റായിരുന്നു ദക്ഷിണേന്ത്യന്‍ ചലച്ചിത്രമായ ബാഹുബലി. പ്രഭാസും റാണയും രമ്യാ കൃഷ്ണനും സത്യരാജും നിറഞ്ഞാടിയ ചിത്രം  ഉണ്ടാക്കിയ ഓളം ചില്ലറയല്ല ബോക്സ് ഓഫീസിൽ. രണ്ട് ഭാഗങ്ങളിലായി ഒരു വര്‍ഷത്തെ ഇടവേളയില്‍ പുറത്തിറങ്ങിയ ചിത്രത്തിനുവേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയായില്ല എന്ന് തെളിയിക്കുന്നതായിരുന്നു ചിത്രത്തിൻെറ വിജയം.

ബാഹുബലിയും ടെലിവിഷന്‍ സീരീസിലെ ബ്ലോക്ക് ബസ്റ്ററായ ഗെയിം ഓഫ് ത്രോണ്‍സിന്റൈ ഏഴാം ഭാഗവും തമ്മിലുള്ള രസകരമായ ഒരു സാമ്യമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബാഹുബലിയില്‍ ഏറെ കയ്യടി നേടിയ സംഭാഷണമാണ് ശിവകാമിയുടെ 'ഇതുവെ എന്‍ കട്ടളൈ എന്‍ കട്ടളൈ ശാസനം' (ഇതാണ് എന്റെ തീരുമാനം എന്റെ തീരുമാനമാണ് അന്തിമം). ഈ സംഭാഷണത്തിലാണ് ട്രോളന്‍മാര്‍  രസകരമായ സാമ്യം കണ്ടുപിടിച്ചിരിക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിന്റെ ഏഴാമത്തെ സീസണില്‍ ജോണ്‍ സ്‌നോ ഇതേ ഡയലോഗ് പറയുന്നുണ്ടെന്നാണ് പുതിയ കണ്ടുപിടിത്തം. പക്ഷെ ഇംഗ്ലീഷിലാണെന്ന് മാത്രം. ആ സംഭാഷണം ഇങ്ങനെയാണ് ' this is my decision and my decision is final'.

ശക്തിയുടെയും അധികാരത്തിന്റെയും ഭാഷ എല്ലായിടത്തും ഒരുപോലെയാണെന്നാണ് ട്രോളന്മാര്‍ അഭിപ്രായപ്പെടുന്നത്.