പാര്‍വതി നായികയായെത്തിയ ഉയരെയില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ച് കയ്യടി വാങ്ങുകയാണ് നടന്‍ ആസിഫ് അലി. ചിത്രത്തിലെ ഗോവിന്ദ് എന്ന കഥാപാത്രം ആസിഫിന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളില്‍ ഒന്നാണ്.  

ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ ആസിഫ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ആര് കഥ പറയുന്നു എന്നതാണ് നായകനും വില്ലനും തമ്മിലുള്ള വ്യത്യാസമെന്ന തലക്കെട്ടോടെയാണ് ആസിഫ് ചിത്രം പങ്കുവെച്ചത്.  അതിന് നടി ഐശ്വര്യ ലക്ഷ്മി നല്‍കിയ കമന്റും ആസിഫിന്റെ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

മിസ്റ്റര്‍ ഗോവിന്ദ് നിങ്ങള്‍ അടിപൊളിയായിട്ടുണ്ടെന്നായിരുന്നു ഐശ്വര്യയുടെ കമന്റ്. ഇതിന് 'പൗര്‍ണമി കുറച്ച് ആസിഡ് എടുക്കട്ടെ' എന്ന ആസിഫിന്റെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച് അഭിനയിച്ച വിജയ് സൂപ്പറും  പൗര്‍ണമിയും എന്ന ഹിറ്റ് ചിത്രത്തിലെ ഐശ്വര്യയുടെ കഥാപാത്രത്തിന്റെ പേരാണ് പൗര്‍ണമി. എന്നാല്‍ ആസിഫിന്റെ കമന്റിന് രസകരമായ മറുപടിയും ലഭിക്കുന്നുണ്ട്. പല്ലവിയല്ല പൗര്‍ണമിയെന്ന് ചിലര്‍ ആസിഫിനെ ഓര്‍മ്മിപ്പിക്കുന്നത്

aiswarya, asif

content Highlights : Asif Ali Aiswarya Lekshmi Troll Comments Uyare Movie Asif Aiswarya Vijay superum pournamiyum