കോവിഡ് പരിശോധനാ ഫലം നെ​ഗറ്റീവായ സന്തോഷത്തിൽ നടി ആശ ശരത്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 ൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായാണ് താരം കോവിഡ് പരിശോധന നടത്തിയത്.

‘ ദൃശ്യം 2 മൊത്തുള്ള യാത്ര തുടങ്ങാനായി കോവിഡ് നെ​ഗറ്റീവ് റിസൾട്ടുമായി ഞങ്ങൾ. ഐജി ഗീത പ്രഭാകർ ആയി വീണ്ടുമെത്തുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. ജീവിതത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം. നിങ്ങളുടെ പ്രാർഥനയും അനുഗ്രവും വേണം.’ -ആശ ശരത് പറഞ്ഞു.

മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലർ സിനിമകളിൽ ഒന്നായിരുന്നു മോഹൻലാലിനെ നായകനാക്കി 2015 ൽ പുറത്തിറങ്ങിയ ദൃശ്യം. ചിത്രത്തിൽ ഐജി ​ഗീതാ പ്രഭാകർ എന്ന പോലീസ് ഉദ്യേ​ഗസ്ഥയായാണ് ആശ ശരത് വേഷമിട്ടത്.

Finally , here we are!!!! With the official Covid negative reports to start our most awaited journey in Drishyam 2...I...

Posted by Asha sharath on Tuesday, September 22, 2020

കടുത്ത കോവിഡ് നിയന്ത്രണങ്ങളോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. മോഹൻലാൽ അടക്കമുള്ള താരങ്ങൾക്കും അണിയറപ്രവർത്തകർക്കും കോവിഡ് പരിശോധന കർശനമാക്കിയിരുന്നു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ദൃശ്യം 2 ന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ജീത്തു ജോസഫ് തന്നെയാണ്. മീന, അൻസിബ, എസ്തർ, സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു

Content Highlights : Asha Sarath Drishyam 2 Mohanlal Jeethu joseph Meena