ബോളിവുഡ് താരങ്ങളായ കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും വീടിന്റെ മതില്‍ ചാടിക്കടന്ന് ചിത്രമെടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറെ ശകാരിച്ച് അര്‍ജുന്‍ കപൂര്‍. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് താരദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ ചിത്രങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനിടയിലാണ് ചിത്രങ്ങള്‍ പകര്‍ത്താന്‍ യുവാവ് മതില്‍ ചാടിക്കടന്നത്. 

യുവാവിന്റെ പരാക്രമം കരീനയുടെ വീട്ടില്‍ വിരുന്നെത്തിയ അര്‍ജുന്‍ കപൂറിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അയാളോട് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു അര്‍ജുന്‍.

'മതില്‍ ചാടിക്കടക്കരുത്, അവര്‍ നിങ്ങളോട് അത് ചെയ്യരുതെന്ന് പറഞ്ഞില്ലേ? ഇത് വലിയ തെറ്റാണ്. താഴെയിറങ്ങൂ'- അര്‍ജുന്‍ പറഞ്ഞു. 

Content Highlights: Arjun Kapoor scolds photographer for climbing wall of Kareena Kapoor House