ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ടാണ് മലൈക അറോറയും അര്‍ജുന്‍  കപൂറും പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നത്. ഇപ്പോള്‍  ഇരുവരുടേയും വിവാഹം ഉടനുണ്ടാകുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് സംവിധായകന്‍  കരണ്‍  ജോഹര്‍.  കോഫി വിത്ത് കരണ്‍  എന്ന പരിപാടിയ്ക്കിടെയാണ് അര്‍ജുനും മലൈകയും തമ്മിലുള്ള വിവാഹത്തിന്റെ സൂചനകള്‍ കരണ്‍ നല്‍കിയത്.

ആമിര്‍  ഖാനൊപ്പമാണ് മലൈക ഷോയില്‍ പങ്കെടുക്കാനെത്തിയത്. മലൈകയുടെ കൈപിടിച്ച് നടക്കുന്നതിനിടെ മലൈകയുടെ ജീവിതത്തില്‍  ഉടന്‍ ഇങ്ങനെയൊരു നിമിഷമുണ്ടാകും എന്നാണ് കരണ്‍ പറഞ്ഞത്. ഇതോടെ അര്‍ജുന്‍- മലൈക വിവാഹ വാര്‍ത്തകളും ചൂട് പിടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

ഇരുവരും പ്രണയത്തിലാണ് എന്ന ഗോസിപ്പുകള്‍ പരന്നു തുടങ്ങിയിട്ട് ഏറെ നാളായി. അര്‍ബ്ബാസ് ഖാനുമായുള്ള മലൈകയുടെ വിവാഹമോചനത്തിന് ശേഷമാണ് ഗോസിപ്പുകള്‍ ശക്തമാകാന്‍ തുടങ്ങിയത്. പിന്നീട് ഇരുവരേയും പല സ്ഥലങ്ങളിലും ഒരുമിച്ച് കാണാന്‍  തുടങ്ങിയതോടെ ഗോസിപ്പിന്റെ ശക്തി കൂടി. 

45 കാരിയായ മലൈകയ്ക്ക് 15 വയസുള്ള മകനുണ്ട്. 33 കാരനാണ് അര്‍ജുന്‍  കപൂര്‍. 1998 ലാണ് സല്‍മാന്‍ ഖാന്റെ സഹോദരനും ബോളിവുഡ് നടനുമായ  അര്‍ബാസ് ഖാന്‍ മലൈകയെ വിവാഹം ചെയ്യുന്നത്. 2017 ലാണ് ഇവര്‍ വേര്‍പിരിയുന്നത്. അര്‍ജുനുമായുള്ള ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍  പ്രചരിച്ചിരുന്നത്.

ഇതോടെ സൗഹൃദത്തിലായിരുന്ന സല്‍മാനും അര്‍ജുനും ശത്രുക്കളായി മാറിയതും ബോളിവുഡ് കണ്ടു. മാത്രമല്ല, സല്‍മാന്റെ സഹോദരി അര്‍പ്പിതയുമായി പ്രണയത്തിലായിരുന്ന അര്‍ജുന്‍ ആ ബന്ധം വേണ്ടെന്നു വച്ചതും ഇരുവര്‍ക്കുമിടയില്‍ ശത്രുത വളരാന്‍ കാരണമായി. ഇതോടെയാണ് ഇരുവരും  തമ്മില്‍ കണ്ടാല്‍ പോലും മിണ്ടാതെയായത്. മലൈകയുമായുള്ള ബന്ധത്തില്‍ അര്‍ജുന്‍  കപൂറിന്റെ അച്ഛന്‍  ബോണി കപൂറിന് ഉള്‍പ്പടെ നിരവധി പേര്‍ക്ക് അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

 

arjun kapoor malaika arora wedding rumours karan johar about arjun malaika wedding