ഓഡിയോ ലോഞ്ചിനിടെ കാണികളെ അമ്പരപ്പിച്ച് വേദി വിട്ടിറങ്ങി എ.ആർ റഹ്മാൻ. റഹ്മാന്റെ ആദ്യ നിർമാണ സംരംഭമായ ‘ 99 സോങ്സി’ ന്റെ ഓഡിയോ ലോഞ്ചിനിടെയാണ് റഹ്മാൻ വേദിയിൽ നിന്നിറങ്ങിപ്പോയത്. ചിത്രത്തിൽ നായകനായെത്തുന്ന ഇഹാൻ ഭട്ടിനെ സ്വാഗതം ചെയ്ത് അവതാരക ഹിന്ദിയിൽ സംസാരിച്ചതിന് പിന്നാലെയാണ് അവതാരകയെ ട്രോളി റഹ്മാൻ വേദി വിട്ടിറങ്ങിയത്.

റഹ്മാനെ തമിഴിൽ സ്വാ​ഗതം ചെയ്ത അവതാരക ഇഹാനെ സ്വാ​ഗതം ചെയ്തത് ഹിന്ദിയിലായിരുന്നു. ഉടനെ തന്നെ 'ഹിന്ദിയോ?' എന്ന് ചോദിച്ച റഹ്മാൻ വേദി വിട്ടിറങ്ങുകയായിരുന്നു. 'തമിഴിൽ ആണോ സംസാരിക്കുക എന്ന് ഞാൻ താങ്കളോട് ചോദിച്ചതല്ലേ' എന്ന് തമാശരൂപേണ പറഞ്ഞ റഹ്മാനോട് താൻ ഇഹാനെ ക്ഷണിക്കാൻ മാത്രമാണ് ഹിന്ദി ഉപയോ​ഗിച്ചതെന്നും ദേഷ്യപ്പെടരുത് മാപ്പ് ചോദിക്കുന്നുവെന്നും അവതാരക വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ചിരിച്ചുകൊണ്ട് താൻ തമാശ കാണിച്ചതാണെന്ന് റഹ്മാൻ വ്യക്തമാക്കുന്നത്. തുടർന്ന് ചിരി കാണികളിലേക്കും വ്യാപിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Surya (@suryasurya5073)

നവാ​ഗതനായ വിശ്വേശ് കൃഷ്ണമൂർത്തി സംവിധാനം ചെയ്യുന്ന 99 സോങ്സിൽ ഇഹാൻ ഭട്ടും അമേരിക്കൻ താരം എഡിൽസി വർ​ഗാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി വിശ്വേശിനൊപ്പം ചേർന്ന് തിരക്കഥയൊരുക്കുന്നതും റഹ്മാനാണ്. തമിഴ്. ഹിന്ദി, തെലുങ്ക് ഭാഷകളിലായി ഏപ്രിൽ 16 ന് ചിത്രം പ്രദർശനത്തിനെത്തും.

Content Highlights :AR Rahman trolls anchor for speaking in Hindi at 99 songs audio launch