പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരന്‍. മലയാളത്തിനേക്കാൾ ഏറെ  അന്യഭാഷാ ചിത്രങ്ങളിലാണ് ഇന്ന് അനുപമ തിളങ്ങിനില്‍ക്കുന്നത്. തന്നെ സംബന്ധിച്ച് പ്രേമം ഒരു അത്ഭുതമായിരുന്നുവെന്ന് അനുപമ പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുപമയുടെ പ്രതികരണം. 

പ്രേമത്തിന് മുന്‍പും ശേഷവും

പ്രേമത്തിന് മുന്‍പും ഞാന്‍ ഒരു സിനിമാസ്വാദക മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ഒരു സിനിമ എടുക്കുന്നതിന്റെ ബുദ്ധിമുട്ട് എനിക്കറിയാം. നിരവധി പേരുടെ കഠിനാധ്വാനമാണ്. അതുകൊണ്ട് എനിക്ക് സിനിമയുടെ വിലയറിയം

പ്രേമം ഉണ്ടായിട്ടുണ്ടോ?

എനിക്ക് ക്രഷസ് ഉണ്ടായിട്ടുണ്ട്. ഒരുപാട് സാധനങ്ങളെ പ്രേമിച്ചിട്ടുണ്ട്. ഇപ്പോഴും പ്രേമിക്കുന്നുണ്ട്. 

പ്രേമവും തേപ്പും

മേരിയുടെ (പ്രേമത്തിലെ അനുപമയുടെ കഥാപാത്രം) ഒരു ഭാഗ്യം എന്താണെന്നു വച്ചാല്‍ ആദ്യചിത്രത്തില്‍ തന്നെ തേക്കാന്‍ പറ്റി. തേപ്പിന്റെ സുഖം എല്ലാവരും അറിയേണ്ടതാണ്. അതിന്റെ ബ്യൂട്ടി വേറെ ലെവലാണ്. തേപ്പൊരു ആര്‍ട്ടാണ്.