പ്രേമത്തിലെ മേരി പ്രേക്ഷക പ്രീതി നേടിയെങ്കിലും അനുപമയുടെ രാശി അങ്ങ് തെലുഗിലായിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കാന്‍ ഭാഗ്യം കിട്ടിയിരിക്കുകയാണ് അനുപമയ്ക്ക്. ഇന്‍സ്റ്റാഗ്രാമിലൂടെ അനുപമ ഇരുവരും തമ്മിലുള്ള ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു.

ഏറ്റവും മികച്ച ബ്രേക്കഫാസ്റ്റ്. മമ്മൂട്ടിസാര്‍... നമ്മുടെ മമ്മൂക്ക. അയ്യോ രോമാഞ്ചം. ദുല്‍ഖര്‍ സല്‍മാന്‍ നിങ്ങളെ കുറിച്ച് രസകരമായ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. അനുപമ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

യാത്ര എന്ന തെലുഗ് ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് മമ്മൂട്ടിയിപ്പോള്‍

ദുല്‍ഖറിനൊപ്പം ജോമോന്റെ സുവിശേഷങ്ങളാണ് അനുപമ അവസാനമായി അഭിനയിച്ച മലയാള സിനിമ. തെലുഗു സിനിമയില്‍ തിരക്കിലാണ് താരമിപ്പോള്‍.

u

 

ContentHighlights: Anupama parameswaan, mamooty, yatra telungu movie, mamooty and anupama having break fast together, dulque r salman