ലോക്ക്ഡൗൺ കാലത്ത് സ്വന്തം യൂട്യൂബ് ചാനലുമായി പ്രിയ താരം അനു സിതാര. സ്വന്തം നാടായ വയനാട്ടിലെ കലാകാരന്മാരെ പരിചയപ്പെടുത്തുകയും വയനാട്ടിലെ ഭം​ഗിയേറിയ സ്ഥലങ്ങളിലൂടെയുള്ള യാത്രാനുഭവങ്ങളും കൊച്ചു കൊച്ച് വിശേഷങ്ങളുമാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയെന്ന് അനു സിതാര പറയുന്നു.

തന്റെ ഉമ്മയുടെ സ്പെഷ്യൽ താളിപ്പാണ് ആദ്യ വീഡിയോ ആയി അനു പോസ്റ്റ് ചെയ്തിരിക്കുന്നത്. അനുവിന്റെ പിതാവ് അബ്ദുൾ സലാമിന്റെ ഉമ്മ റുഖിയയ്ക്കൊപ്പമാണ് അനുവിന്റെ വീഡിയോ. അ

നുവിന്റെ സഹോദരി അനു സൊനാരയും വീഡിയോയിൽ കടന്നു വരുന്നുണ്ട്. സൊനാരയുടെ മനോഹരമായ ​ഗാനമാണ് വീഡിയോയുടെ ഹൈലൈറ്റ്.

മിശ്ര വിവാഹിതരാണ് അനുവിന്റെ അച്ഛൻ അബ്ദുൾ സലാമും അമ്മ രേണുകയും. ചേച്ചിയുടെ പാത പിന്തുടർന്ന് അഭിനയത്തിന്റെ വഴിയേ ആണ് സോനാരയുടെയും യാത്ര.

സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ക്ഷണം എന്ന ചിത്രത്തിലൂടെയാണ് അനു സൊനാരയുടെ സിനിമാപ്രവേശം.  

Content Highlights : Anu Sithara Launches New Youtube Channel first Episode with grandmother and Sister Anu Sonara