മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനു സിതാര. ​​നീണ്ട ഇടതൂർന്ന മുടിയാണ് താരത്തിനെ സുന്ദരിയാക്കുന്നതിന്റെ പ്രധാന ഘടകം. ഇപ്പോഴിതാ തന്റെ മുടിയുടെ രഹസ്യം പരസ്യമാക്കിയിരിക്കുകയാണ് താരം. 

അമ്മമ്മ കാച്ചി തരുന്ന നാടൻ എണ്ണയാണ് തന്റെ മുടിയിഴകളുടെ രഹസ്യമെന്ന് പറയുന്നു അനു. വേപ്പിലയും ആര്യവേപ്പും അലോവേരയുമെല്ലാം ചേർത്തുള്ള ഈ എണ്ണ എങ്ങനെയാണ് ഉണ്ടാക്കുന്നതതെന്നാണ് താരം തൻെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്. 

ലോക്ക്ഡൗൺ കാലത്താണ് അനു സിതാര യൂട്യൂബ് ചാനൽ തുടങ്ങുന്നത്..തന്റെ ഉമ്മയുടെ സ്പെഷ്യൽ താളിപ്പ് പങ്കുവച്ചുള്ള അനുവിന്റെ  ആദ്യ വീഡിയോ വൈറലായിരുന്നു. 


മമ്മൂട്ടി, ഉണ്ണി മുകുന്ദൻ എന്നിവർ വേഷമിട്ട ചരിത്ര സിനിമ മാമാങ്കമാണ് അനുവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Content highlights : Anu Sithara hair secret Oil Recipe Youtube Channel