മോഹന്‍ലാല്‍ നടന്‍ മാത്രമല്ല, നല്ല ഒരു ഫോട്ടോഗ്രാഫറും കൂടിയാണെന്നാണ് ഛായാഗ്രഹകന്‍ സന്തോഷ് ശിവനും നടന്‍ അനൂപ് മേനോനും പറയുന്നത്. ലാല്‍ എടുത്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടാണ് ഇരുവരും ഒരേ അഭിപ്രായവുമായി രംഗത്തു വന്നിരിക്കുന്നത്. 

കഴിഞ്ഞ ദിവസം ചെന്നൈയിലെ വീട്ടില്‍ വച്ച് മോഹന്‍ലാല്‍ എടുത്ത ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിന്റെ വിസ്‌കി എന്ന വളര്‍ത്തുനായയുടെ ഒറ്റയ്ക്കുള്ള ചിത്രവും യജമാനനോടൊപ്പം കടലിലേക്ക് കണ്ണുനട്ട് ഇരിക്കുന്ന ചിത്രവുമാണവ. നമ്മുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണെന്ന് പറഞ്ഞുകൊണ്ടാണ് സന്തോഷ് ശിവനും അനൂപ് മേനോനും ചിത്രങ്ങള്‍ ആരാധകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്.

anoop menon fb

Santhosh Sivan

Content Highlights : anoop menon santhosh sivan shares mohanlal's click pranav mohanlal and his pet dog's photo