ബോഡി ഷെയ്മിങ്ങിന്റെ വേദന അനുഭവിക്കാത്തവരില്ല സിനിമാലോകത്ത്. ചിലരൊക്കെ നല്ല ചുട്ട മറുപടി കൊടുത്തു. തളര്‍ന്നു പോയതാണ് പലരുടെയും അനുഭവം.

ഹോളിവുഡ് നടി ആന്‍ ഹാത്‌വെയെ ഇതുവരെ ആരും ശരീരഭാരത്തിന്റെ പേരില്‍ കളിയാക്കിയിട്ടില്ല. പക്ഷേ, ആനിന് അറിയാം വൈകാതെ അതുണ്ടാവുമെന്ന്. അതുകൊണ്ട് തന്നെ ഒരു മുന്‍കൂര്‍ ജാമ്യമെടുക്കുകയാണ് ആന്‍.

വരാനിരിക്കുന്ന ഒരു ചിത്രത്തിനുവേണ്ടി തടികൂട്ടുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് ആനിന്റെ മുന്നൊരുക്കം.

anne hathway

ഇതാ ഞാന്‍ തടി കൂട്ടുകയാണ്. ഒരു സിനിമയ്ക്കുവേണ്ടിയാണ് ഞാന്‍ ശരീരഭാരം കൂട്ടുന്നത്. ഇതിന്റെ പേരില്‍ എന്നെ കളിയാക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ഇതു ഞാനല്ല. ഇതിന് ക്യൂന്‍ ഫാറ്റ് ബോട്ടംഡ് ഗേള്‍സ് എന്ന് പേരിടണമെന്നുണ്ടായിരുന്നു. പക്ഷേ, പകര്‍പ്പവകാശം കാരണം അതു വേണ്ടെന്നുവച്ചു. ആന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

എന്നാല്‍, ഏതു ചിത്രത്തിനുവേണ്ടിയാണ് ആനിന്റെ ഈ തയ്യാറെടുപ്പെന്ന് വ്യക്തമായിട്ടില്ല. 02  എന്ന സയന്‍സ് ഫിക്ഷന്‍, ഡേര്‍ട്ടി റോട്ടന്‍ സ്‌കൗണ്‍ഡ്രല്‍സ് എന്നിവയാണ് ഹാത്‌വെ ഇപ്പോള്‍ അഭിനയിക്കാന്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. എന്നാല്‍, ഈ മേക്കോവര്‍ അതിനുവേണ്ടിയാണോ എന്നു വ്യക്തമല്ല.

Content Highlights: Anne Hathaway fatShamers BodyShaming Hollywood Actress MakeOver