ജീവിതത്തിൽ തനിക്കും ഒരു കൂട്ട് വേണമെന്ന് നടി അഞ്ജലി അമീർ.. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ജീവിത പങ്കാളിയെ തേടുന്ന കാര്യം അഞ്ജലി വ്യക്തമാക്കിയത്.ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാൺതുണ എനിക്കും വേണം, ജീവിതയാത്രയിൽ എന്നെ കൂടെക്കൂട്ടാൻ ധൈര്യമുളളവരുണ്ടോ ആവോ. അഞ്ജലി കുറിക്കുന്നു.

അഞ്ജലിയുടെ കുറിപ്പ് 

‘ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാൻ മോഹമായി തുടങ്ങി. എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഒരാണ് വേണം, കുരുത്തക്കേടിന് കുടപിടിക്കാനും ഇടക്ക് രണ്ട് തെറി വിളിക്കാനും,മഴ പെയ്യുമ്പോൾ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തിൽ തട്ട് ദോശ കഴിക്കാനും കൂടെയൊരുത്തൻ. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാൺതുണ എനിക്കും വേണം, ജീവിതയാത്രയിൽ എന്നെ കൂടെക്കൂട്ടാൻ ധൈര്യമുളളവരുണ്ടോ ആവോ?’–അഞ്ജലി കുറിച്ചു.

Anjali

മമ്മൂട്ടി ചിത്രം പേരന്‍പിലൂടെയാണ്  അഞ്ജലി അമീര്‍ സിനിമയിലെത്തിയത്.. ചിത്രത്തിലെ  അഞ്ജലിയുടെ ട്രാൻസ്ജെൻഡർ കഥാപാത്രം ശ്രദ്ധ നേടുകയും ചെയതു.  ഇതിന് പിന്നാലെ മലയാളം റിയാലിറ്റി ഷോ ബി​ഗ് ബോസിലും അഞ്ജലി മത്സരാർഥിയായിരുന്നു

Content Highlights : Anjali Ameer On love life marriage