ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ ചുവടുറപ്പിച്ച താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതമാണ് ആന്‍ഡ്രിയയുടെ മുഖം.
ഇപ്പോള്‍ താരം വാര്‍ത്തകളില്‍ നിറയുന്നത് ഒരു മാസികയ്ക്ക് നല്‍കിയ ഫോട്ടോഷൂട്ടിന്റെ പേരിലാണ്. ജെ.എഫ്.ഡബ്ല്യൂ മാസികയുടെ കലണ്ടര്‍ ഷൂട്ടില്‍ മത്സ്യകന്യകയുടെ വേഷത്തിലാണ് താരം എത്തിയിരിക്കുന്നത്. ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാം എക്കൗണ്ടിലൂടെ ആന്‍ഡ്രിയ ആരാധകരുമായി പങ്കുവയ്ച്ചു.സുന്ദര്‍ രാമു ആണ് ചിത്രം എടുത്തിരിക്കുന്നത്.
സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് താഴെ വരുന്നത്. വളരെ മനോഹരമായ ചിത്രമാണിതെന്നും താരം സുന്ദരി ആയിരിക്കുന്നുവെന്നും ഒരു വിഭാഗം പറയുന്നു. ആന്‍ഡ്രിയ ടോപ്പ് ലെസ് ആയതിനെ വിമര്‍ശിക്കുകയാണ് മറ്റൊരു പക്ഷം.
Content Highlights: andrea jeremiah topless photoshoot as mermaid for just for women magazine goes viral