നുവാദം ചോദിക്കാതെ തന്റെ വീട്ടിലേക്ക് കടന്നു വരുന്ന ആരാധകരോട് അഭ്യർഥനയുമായി നടി അനശ്വര രാജൻ. കോവിഡ് മഹാമാരിയുടെ സമയത്ത് ഇതുപോലെ കടന്നു വരുന്നത് തനിക്കും തന്റെ കുടുംബത്തിനും മാത്രമല്ല, വരുന്നവരുടെ കുടുംബത്തിന് തന്നെ അപകടം ക്ഷണിച്ചു വരുത്തുമെന്നും അനശ്വര കുറിക്കുന്നു. മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും ബോധവാന്മാർ ആകേണ്ടതുണ്ടെന്നും അനശ്വരയുടെ കുറിപ്പിൽ പറയുന്നു.

അനശ്വര പങ്കുവച്ച കുറിപ്പ്

എന്നെ കാണാൻ വരുന്ന ആൾക്കാരോട് ഒരു വാക്ക്

നിങ്ങൾ എനിക്ക് നൽകുന്ന സ്നേഹവും പരി​ഗണനയും ഞാൻ ആസ്വദിക്കുന്നു. നിങ്ങൾ അയക്കുന്ന സന്ദേശങ്ങൾ വായിക്കാൻ എന്റെ കഴിവിനൊത്ത് ഞാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, നിങ്ങളിൽ ചിലർ മുൻകൂട്ടി അനുവാദം ചോദിക്കാതെ എന്റെ വീട്ടിലേക്ക് വരികയാണ്. എന്റെ വാതിലിൽ മുട്ടുന്നതിന് മുൻപ് ഞാൻ അവിടെയുണ്ടോ എന്ന് പരിശോധിക്കുകയും എന്റെ അനുവാദം വാങ്ങുകയും ചെയ്താൽ അതിനെ ഞാൻ അം​ഗീകരിക്കും.

സാമൂഹിക അകലം പാലിക്കേണ്ടത് ഇന്ന് എത്ര പ്രധാനമാണെന്നതിനെ കുറിച്ചും അങ്ങനെ ചെയ്യാത്തത് ഒരാളുടെ അടിസ്ഥാന അവകാശമായ സ്വകാര്യതയിലേക്കുള്ള എത്ര വലിയ കടന്നുകയറ്റമാണെന്നതിനെ കുറിച്ചും ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ. യൂട്യൂബ് കണ്ടന്റും വീഡിയോകളും അഭിമുഖങ്ങളും തയ്യാറാക്കണമെന്ന നിങ്ങളുടെ ആ​ഗ്രഹം തീർച്ചയായും എനിക്ക് മനസിലാക്കാൻ സാധിക്കും. അതുകൊണ്ട് എനിക്ക് ഗുണങ്ങളുണ്ടെന്നതും ഞാൻ മനസിലാക്കുന്നു.

പക്ഷെ അങ്ങനെ ചെയ്യുന്നതിന് അതിന്റേതായ മാർഗങ്ങളുണ്ട്. എന്നോട് അനുവാദം ചോദിക്കുക എന്നതാണ് അതിൽ ഏറ്റവും പ്രധാനം. ഈ സാഹചര്യത്തിൽ നിങ്ങൾ അങ്ങനെ ചെയ്യാത്തത് എനിക്ക് മാത്രമല്ല, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അപകടം വരുത്തിവയ്ക്കുന്ന കാര്യമാണ്. ഇങ്ങനെയുള്ള പ്രവൃത്തി വഴി അപകടത്തിൽപ്പെടാൻ സാദ്ധ്യതയുള്ള കുടുംബാംഗങ്ങൾ എനിക്കുമുണ്ട്. അതുകൊണ്ട്, മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നമ്മുക്ക് ബോധവാന്മാരായിരിക്കാം. എല്ലാരോടും മികച്ച രീതിയിൽ ഇടപെടുന്നതിനെ കുറിച്ചാകാം നമ്മുടെ ചിന്ത .

 
 
 
 
 
 
 
 
 
 
 
 
 

🙏

A post shared by SHE 🦋 (@anaswara.rajan) on

Content Highlights : Anaswara Rajan Instagram Post to fans