രിച്ചിരുന്ന വസ്ത്രത്തിന്റെ പേരിൽ ഒരുപാ‌ട് അധിക്ഷേപങ്ങൾ നേരി‌‌ട്ട ന‌‌‌ടിയാണ് അനശ്വര രാജൻ. തന്നെ വിമർശിച്ചവർക്ക് അതേ നാണയത്തിൽ മറുപടി കൊ‌‌‌ുത്താണ് അനശ്വര താരമായത്. ഇപ്പോൾ ബാത്ത് ​ഗൗണിൽ നിൽക്കുന്ന അനശ്വരയു‌‌‌ടെ പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്. പതിവ് തെറ്റിക്കാതെ ഇത്തവണയും സദാചാര ഉപദേശവുമായി ഒരുകൂ‌ട്ടമാളുകൾ എത്തുന്നുണ്ട്.

കുറച്ച് നാളുകൾക്ക് മുൻപാണ് അനശ്വര പങ്കുവച്ച ചിത്രത്തിന് താഴെ ചിലർ കടുത്ത അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞത്. ഇതിന് തൊട്ടുപിന്നാലെ അനശ്വരയ്ക്ക് പിന്തുണയുമായി മലയാളത്തിലെ യുവനടിമാർ രം​ഗത്തെത്തി. അത്ഭുതം സ്ത്രീകൾക്കും കാലുകളുണ്ട് എന്നാണ് മോണോക്കിനി ധരിച്ച ചിത്രം പങ്കുവച്ച് നടി റിമ കല്ലിങ്കൽ കുറിച്ചത്. 

ഈ നിരയിലേക്ക് പിന്തുണയുമായി അഹാന കൃഷ്ണ, അനാർക്കലി മരിക്കാർ, കനി കുസൃതി, ​ഗായിക ​ഗൗരി ലക്ഷ്മി, അനുപമ പരമേശ്വരൻ, ​ഗ്രേസ് ആന്റണി, നിമിഷ സജയൻ എന്നിവർ സോഷ്യൽ മീഡിയയിലെ സദാചാരവാദികൾക്ക് നല്ലൊരു കൊട്ടും നൽകി.

Content Highlights: Anaswara Rajan actress in Bath gown viral photo, social media we have legs campaign