തങ്ങളുടെ പ്രിയ താരത്തെ ഒന്ന് നേരിട്ട് കാണുക എന്നത് ഏതൊരു ആരാധകന്റെയും ജീവിതാഭിലാഷമാണ്. ബോളിവുഡിലെ താരങ്ങള്‍ ഇത്തരത്തില്‍ തങ്ങളെ ആരാധകര്‍ക്ക് നേരിട്ട് കാണുന്നതിനായി മാസത്തിലോ ആഴ്ച്ചയിലോ ഒരു ദിവസം തന്നെ നീക്കി വയ്ക്കാറുമുണ്ട്.  ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ ഇത്തരത്തില്‍ തന്റെ ആരാധകര്‍ക്കായി എല്ലാ വാരാന്ത്യവും നീക്കി വയ്ക്കാറുണ്ട്. ആയിരങ്ങളാണ് അന്നേ ദിവസം അമിതാഭിനെ ഒന്ന് കാണാന്‍ മുംബൈയിലെ അദ്ദേഹത്തിന്റെ വീടിന് മുന്‍പില്‍ തടിച്ചു കൂടാറുള്ളത്. 

അത്തരത്തില്‍ കഴിഞ്ഞ ദിവസം ബച്ചനെ കാണാന്‍ വന്ന ആരാധകരില്‍ ഒരാള്‍ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് അകത്തു ഗേറ്റിന് അകത്തു കയറി. ബച്ചന്‍ തന്നെയാണ് ട്വിറ്റര്‍ പേജിലൂടെ എല്ലാവരെയും കബളിപ്പിച്ച് തന്നെ കാണാന്‍ അകത്ത് കയറിയ കുട്ടി ആരാധികയെ കുറിച്ച് ആരാധകരുമായി പങ്കുവച്ചത്. മാത്രമല്ല ആരാധികയുടെ കൂടെ നിന്ന് ചിത്രമെടുക്കുകയും ചെയ്തു ബച്ചന്‍. 

ഞായറാഴ്ചത്തെ ആള്‍ക്കൂട്ടത്തെ വെട്ടിച്ച് ഈ കുട്ടിക്കുസൃതി അകത്തു കടന്നു. എന്ന കാപ്ഷ്യനോടെയാണ് ബച്ചന്‍ തന്റെ കുട്ടി ആരാധികയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചത് 

bachan

Content Highlights : Amitabh Bachchan shares picture of young fan bollywood actor Amitabh Bachan