സാമൂഹികമാധ്യമങ്ങളില്‍  സജീവമാണ് ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചന്‍. തന്റെ അഭിപ്രായങ്ങളും നിരൂപണങ്ങളും ആരാധകരുമായി പങ്കുവയ്ക്കാന്‍ ഒരിക്കലും താരം പിശുക്ക് കാണിക്കാറില്ല. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ബച്ചന്‍ പങ്കുവച്ച തൊഴിലപേക്ഷയാണ്  ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. താര സുന്ദരിമാരായ ദീപികയ്ക്കും കത്രീനയ്ക്കുമൊപ്പം അഭിനയിക്കാനുള്ള അപേക്ഷയാണത്.

ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു ബച്ചന്റെ രസകരമായ ട്വീറ്റ്. ഉയരം കൂടിയ നായികമാരായ കത്രിനയ്ക്കും ദീപികയ്ക്കും അല്പം ഉയരം കുറഞ്ഞ ആമിറിനും ഷാഹിദിനുമൊപ്പമെല്ലാം അഭിനയിക്കുന്നത് എത്ര ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് വാര്‍ത്തയുടെ ഉള്ളടക്കം. ഇതിനോടുള്ള ബച്ചന്റെ രസകരമായ പ്രതികരണമാണ് രണ്ട് നായികമാര്‍ക്കുമൊപ്പം അഭിനയിക്കാനുള്ള തൊഴിലപേക്ഷ. പേരും വയസ്സും മേല്‍വിലാസവും തന്റെ ഉയരവും കുറിച്ചതിനൊപ്പം നിങ്ങള്‍ക്കൊരിക്കലും ഉയരത്തിന്റെ പേരില്‍ ഒരു പ്രശ്‌നവുമുണ്ടാകില്ലെന്ന വാഗ്ദാനവും ബച്ചന്‍ നല്‍കിയിട്ടുണ്ട്. 

img

img

പികു എന്ന ചിത്രത്തില്‍ അച്ഛനും മകളുമായുള്ള ബച്ചന്റെയും ദീപികയുടെയും പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. 2003ല്‍ ബൂം എന്ന ചിത്രത്തിലാണ് കത്രീനയും ബച്ചനും ഒരുമിച്ചഭിനയിച്ചത്. പുറത്തിറങ്ങാനിരിക്കുന്ന തഗ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

Content Highlights : amitab bachan tweet job application to work with deepika and katrina kaif