ലിയ ഭട്ടിന് 2017 കരിയറിലെ മികച്ച വര്‍ഷമാണ്. ബോക്സ് ഒാഫീസുകളിൽ വൻ വിജയം നേടിയ  ബദരിനാഥ് കി ദുൽഹനിയായുടെ വിജയത്തിലൂടെയാണ് ആലിയ ഈ വര്‍ഷം തുടങ്ങിയത്.  2016 ൽ തിയേറ്ററുകളിലെത്തിയ ഉഡ്​ത പഞ്ചാബ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ആലിയയെ തേടിയെത്തി. 

എന്നാൽ ആലിയയുടെ സ്വകാര്യ ജീവിതം അത്ര സുഖകരമല്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. കാമുകൻ സിദ്ധാര്‍ത്ഥ് മൽഹോത്രയുമായി ആലിയ അത്ര രസത്തിലല്ലെന്നാണ് പുതിയ വാര്‍ത്ത. സിദ്ധാര്‍ത്ഥുമായുള്ള പ്രണയം ആലിയ ഇതുവരെയും തുറന്ന് സമ്മതിച്ചിട്ടില്ല. എന്നാൽ ഇരുവരെയും  എപ്പോഴും ഒന്നിച്ച് തന്നെയാണ് കാണുന്നത്. അവരുടെ പ്രണയം ആരാധകര്‍ തിരിച്ചറിഞ്ഞതും ഇങ്ങനെയാണ്

എന്നാൽ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ജാക്വിലിന്‍ ഫര്‍ണാണ്ടസും ഒന്നിച്ചെത്തിയ എ ജെൻ്റില്‍മാന്‍ എന്ന ചിത്രം ബോക്സ് ഒാഫീസിൽ വൻ വിജയം നേടിയില്ലെങ്കിലും ഇരുവരും മികച്ച സുഹൃത്തുകളായെന്നാണ് റിപ്പോര്‍ട്ടുകൾ. ഇരുവരും പ്രണയത്തിലാണെന്നും വാര്‍ത്തകളുണ്ട്.

ജാക്വിലിന്‍ ഇസ്റ്റഗ്രാമിൽ ആലിയയെ അൺ ഫോളോ ചെയ്യുകയും ചെയ്തു. എപ്പോഴും സിദ്ധാര്‍ത്ഥ് സിദ്ധാര്‍ത്ഥിനെ കുറിച്ച് സംസാരിക്കുന്ന ആലിയ ഇപ്പോൾ അത്തരം സംസാരങ്ങൾക്കൊന്നും മുതിരാറുമില്ല. എന്തായാലും കാര്യങ്ങള്‍ എന്താകും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോള്‍.