ഫിറ്റ്‌നസ്സും യോഗയും അമല പോളിന്റെ ജീവിതത്തിന്റെ ഭാഗമായിട്ട് നാളുകളേറെയായി. യോഗയാണ് തന്റെ ശരീര സൗന്ദര്യത്തിന്റെ രഹസ്യമെന്ന് അമല തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. കൂടാതെ തന്റെ യോഗ വീഡിയോകളും  മറ്റും സാമൂഹിക  മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട് താരം. ഇപ്പോള്‍ പരസഹായമില്ലാതെ ശീര്‍ഷാസനം ചെയ്യുന്ന വീഡിയോ ആണ് അമല ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. തന്റെ ഏറെക്കാലത്തെ ഒരു സ്വപ്നമായിരുന്നെന്നും ഒറ്റയ്ക്ക് അത് ചെയ്യാനായതിൽ അതിയായ സന്തോഷമുണ്ടെന്നും തന്റെ കണ്ണ് നിറഞ്ഞുപോയെന്നും അമല ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

amala

ശരീരത്തിന്റെ ആദ്യ പകുതി താഴേ ഭാഗത്തേക്കാള്‍ ദുര്‍ബലമായതുകൊണ്ട് ശീര്‍ഷാസനം ചെയ്യാന്‍ ശരിക്കും കഷ്ടപ്പെടുകയായിരുന്നു ഞാന്‍. ഗുരുക്കന്മാരുടെ സഹായത്താലും മതിലില്‍ ചാരിയുമൊക്കെയാണ് ഞാന്‍ അത് ചെയ്തിരുന്നത്. സുഖമുള്ള ഈ അവസ്ഥയില്‍ നിന്ന് മാറാതെ ഒരിക്കലും ഇത് സ്വയം ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ അപ്പോള്‍ തിരിച്ചറിഞ്ഞു. അതുകൊണ്ട് പിന്നെ സ്വയം പരിശീലനം നടത്തിതുടങ്ങി. അത് കടുപ്പമുള്ള കാര്യമായിരുന്നു. പല തവണ വീണു. എങ്കിലും എന്റെ ശരീരത്തിന്റെ മുകള്‍ ഭാഗം കരുത്താര്‍ജിക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. അങ്ങനെ ഇന്ന് ഞാന്‍ പ്രകൃതിയുടെ മടിത്തട്ടില്‍ ഞാന്‍ കീഴടങ്ങി. വലിയ കഷ്ടപ്പാടുകള്‍ ഒന്നും കൂടാതെ പ്രകൃതി എന്ന ശീര്‍ഷാസനത്തിലെത്തിച്ചു. ശരീരത്തില്‍ ഒരു പ്രവാഹം ഞാന്‍ അറിഞ്ഞു. മനസ് നിശ്ചലമായി. മനസ്സും ശരീരവും പ്രകൃതിയില്‍ അലിഞ്ഞ അവസ്ഥ. ഞാന്‍ അവിടെ നിന്നത് കാലിലല്ല, തലയിലാണ്. അങ്ങനെ എത്ര നേരം നിന്നു എന്നോ എപ്പോഴാണ് കാലില്‍ നിന്നതെന്നോ അറിയില്ല. എന്റെ കണ്ണ് നിറഞ്ഞുപോയിരുന്നു. സന്തോഷം കൊണ്ട് ഉന്മാദാവസ്ഥയിലായി. ഒരു കുട്ടി ശീതകാലത്തിന്റെ മാജിക്ക് കണ്ടുപിടിച്ചപോലെ ഞാന്‍ ആ പാര്‍ക്കില്‍ ഓടി നടന്നു-അമല കുറിച്ചു.

Content Highlights: amala paul yoga video amala paul actress