നടി അമല പോളിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ ഒരു ആരാധകന്‍ ഇട്ട കമന്റും അതിന് അമല പോള്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ആലപ്പുഴയില്‍ കായലില്‍  വള്ളം തുഴഞ്ഞു പോകുന്ന തന്റെ ചിത്രമാണ് അമല പോസ്റ്റ് ചെയ്തത്. ഇതിന് താഴെയാണ് ഒരാള്‍ പരിഹാസ കമന്റുമായി വന്നത്. ഷോര്‍ട്‌സ് ധരിച്ചിരിക്കുന്ന അമലയോട് നിങ്ങളുടെ പാന്റ്‌സ് എവിടെയെന്നായിരുന്നു യുവാവിന്റെ ചോദ്യം. ഇതിന് അമല നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. 

"എന്റെ പാന്റ്‌സ് ജോഗിങിന് പോയിരിക്കുകയാണ് , ഒന്ന് കണ്ടുപിടിച്ചു തരാമോ പ്ലീസ്" എന്നാണ് അമല മറുപടി നല്‍കിയത്. കമന്റിട്ടയാളുടെ അക്ഷരത്തെറ്റിനെ കളിയാക്കിയാണ് അമലയുടെ മറുപടി.

amala

amala

ആദ്യം പരിഹസിച്ച് കമന്റിട്ടെങ്കിലും അമലയുടെ മറുപടിക്ക് പിന്നാലെ താരത്തെ പുകഴ്ത്തി അതേയാള്‍ രംഗത്തെത്തി. നിങ്ങളുടെ ആരാധകനായിരിക്കുന്നതില്‍ അഭിമാനമുണ്ട്. എന്റെ കമന്റിന് മറുപടി നല്‍കിയല്ലോ. ഒരുപാട് സന്തോഷമുണ്ടെന്നും ആരാധകന്റെ കമന്റ് നല്‍കി. നിരവധി പേര്‍ അമലയ്ക്ക് പിന്തുണയുമായി വന്നിട്ടുണ്ടെങ്കിലും വിമര്‍ശനവുമായി വന്നവരും കുറവല്ല

Content Highlights : amala paul trolled social media comment on dress amala paul actress instagram post