യോ​ഗ ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി അമല പോൾ. ശീർഷാസനം ചെയ്യുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഫിറ്റ്‌നസ്സും യോഗയും അമല പോളിന്റെ ജീവിതത്തിന്റെ ഭാഗമായിട്ട് നാളുകളേറെയായി. യോഗയാണ് തന്റെ ശരീര സൗന്ദര്യത്തിന്റെ രഹസ്യമെന്ന് അമല തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്.

കൂടാതെ തന്റെ യോഗ വീഡിയോകളും  മറ്റും സാമൂഹിക  മാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവയ്ക്കാറുമുണ്ട് താരം.

amala

നേരത്തെ പരസഹായമില്ലാതെ ആദ്യമായി ശീര്‍ഷാസനം ചെയ്ത വീഡിയോ അമല പങ്കുവച്ചിരുന്നു. തന്റെ ഏറെക്കാലത്തെ ഒരു സ്വപ്നമായിരുന്നെന്നും ഒറ്റയ്ക്ക് അത് ചെയ്യാനായതിൽ അതിയായ സന്തോഷമുണ്ടെന്നും തന്റെ കണ്ണ് നിറഞ്ഞുപോയെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് അമല കുറിച്ചു.

കഴിഞ്ഞ ദിവസമാണ് തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാർത്തകളിൽ വിശദീകരണവുമായി അമല പോൾ രം​ഗത്തെത്തിയത്. സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്നിന്ദര്‍ സിംഗുമായുള്ള അമലയുടെ വിവാഹം കഴിഞ്ഞുവെന്നായിരുന്നു വാർത്തകൾ..വിവാഹ ചിത്രങ്ങൾ ഭവ്നിന്ദര്‍ ''ത്രോബാക്ക്'' എന്ന ഹാഷ്ടാഗോടെ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചതോടെയാണ് വലിയ ചർച്ചയാകുന്നത്. എന്നാൽ അതിന് പിന്നാലെ പേജിൽ നിന്ന് ചിത്രങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്തു. ഇതോടെ ഇരുവരും നേരത്തെ വിവാഹിതരായെന്നും പിന്നീട് വേർപിരിഞ്ഞതാണെന്നും ​ഗോസിപ്പുകൾ പരന്നു. 

ഇതോടെയാണ് ​ഗോസിപ്പുകൾക്ക് മറുപടി നൽകി അമല രം​ഗത്തെത്തിയത്. താനിപ്പോൾ സിനിമകളുമായി തിരക്കിലാണെന്നും സമയമാകുമ്പോള്‍ വിവാഹക്കാര്യം തുറന്നു പറയുമെന്നും അമല ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

"എന്‍റെ വിവാഹത്തിന് ഇനിയും സമയമുണ്ട്. ഇപ്പോള്‍ ഞാന്‍ സിനിമകളുമായി തിരക്കിലാണ്. ആ തിരക്കുകള്‍ ഒഴിഞ്ഞ ശേഷം വിവാഹത്തെക്കുറിച്ച് ഞാന്‍ അറിയിക്കും. ഞാനെന്‍റെ പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതാണ്, അതുപോലെ വിവാഹവും ഞാന്‍ അറിയിക്കും. അതുവരെ ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്. സമയമാകുമ്പോള്‍ ഞാന്‍ അറിയിക്കും"- അമല വ്യക്തമാക്കുന്നു

Content Highlights : Amala Paul Shares Yoga Pictures celebrity fitness