സിനിമാതിരക്കുകള്‍ക്കിടയിലും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ് അമല പോള്‍. അമല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്.  ലുങ്കി മടക്കിക്കുത്തി പുഴയ്ക്ക് സമീപംനില്‍ക്കുന്ന അമലയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ തരംഗമാകുകയാണ്.

'ലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതം. ഇവിടെ എല്ലാവരും കള്ള് കുടിക്കും അപ്പവും മീന്‍ കറിയും കഴിക്കും' എന്ന ഒരു ഹിപ്പി ഗാനത്തിന്റെ വരികള്‍ക്കൊപ്പം 'ലുങ്കിയുടെ നാട്ടിലേക്ക് വരൂ കള്ള് കുടിക്കൂ സന്തോഷിക്കൂ' എന്ന അടിക്കുറിപ്പ് നല്‍കിയാണ് അമല ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ചിത്രം പോസ്റ്റ് ചെയ്തതിന് പുറകേ താരത്തിന് നേരെ വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഒരു വിഭാഗം അമലയ്ക്ക് നേരെ ഉന്നയിച്ചിരിക്കുന്ന വിമര്‍ശനം, അമലയുടെ ശരീര പ്രദര്‍ശനത്തെയും മദ്യപാന ക്ഷണത്തെയും രൂക്ഷമായ ഭാഷയിലാണ് ഇവര്‍ വിമര്‍ശിക്കുന്നത് 

amala


അതോ അന്ത പറവൈ പോല്‍ എന്ന ചിത്രത്തിലാണ് അമല പോള്‍ ഇപ്പോള്‍ അഭിനയിക്കുന്നത്‌. വിനോദ് കെ ആര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Content Highlights : amala paul instagram post viral amala paul in lunki pic goes viral on social media trolled