സിനിമാത്തിരക്കുകള്‍ക്ക് ഇടവേള നല്‍കി അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ നടി അമല പോള്‍ മുമ്പും പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ബാലിയില്‍ നിന്നുള്ള ചിത്രങ്ങളും അമല ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്. എന്നാല്‍ പുതിയ ചിത്രങ്ങള്‍ക്ക് പ്രശംസകള്‍ക്കൊപ്പം വിമര്‍ശനങ്ങളും ഉയരുകയാണ്.
നിറയെ പൂക്കള്‍ നിറച്ച ബാത്ത്ടബ്ബില്‍ ടോപ്‌ലെസ് ആയി നില്‍ക്കുന്ന ചിത്രമാണ് അമല പങ്കുവച്ചത്.
നേരത്തെ ആടൈ എന്ന ചിത്രത്തിന് വേണ്ടി നഗ്നയായി അഭിനയിച്ചതിന് താരം രൂക്ഷവിമര്‍ശനം നേരിട്ടിരുന്നു. അതിന് പിന്നാലെയാണ് ഈ ചിത്രങ്ങളും ചര്‍ച്ചയാകുന്നത്.
രത്‌നകുമാര്‍ സംവിധാനം ചെയ്ത ആടൈ ആണ് അമലയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഹിന്ദി ചിത്രം ലസ്റ്റ് സറ്റോറീസിന്റെ തെലുങ്ക് റീമേക്ക്, വിനോദ് കെ ആര്‍ സംവിധാനം ചെയ്യുന്ന അതോ അന്ത പറവൈ പോല്‍, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതം എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകള്‍.
Content Highlights : Amala Paul Gets Trolled for sharing topless pictures during Bali vacation