ന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കൂട്ടുകാരനെക്കുറിച്ച് നടി അമല പോള്‍ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആടൈ എന്ന സിനിമയുടെ പ്രമോഷനിടെയാണ് അമല അക്കാര്യം തുറന്ന് പറഞ്ഞത്. ഉപാധികളില്ലാതെ സ്‌നേഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം തനിക്ക് കാണിച്ചു തന്നുവെന്നും തനിക്കായി സമയം ചെലവഴിക്കാന്‍ അദ്ദേഹം തന്റെ ജോലിയും കരിയറും ത്യജിച്ചുവെന്നും അമല പറഞ്ഞിരുന്നു.

എന്നാല്‍ തന്റെ കഥയിലെ നായകന്‍ ആരാണെന്ന് അമല തുറന്ന് പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ആരാണ് അദ്ദേഹമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 

മുംബൈയില്‍ നിന്നുള്ള ഗായകന്‍ ഭവ്‌നിന്ദര്‍ സിംഗുമായി അമല പ്രണയത്തിലാണെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിതിന് തൊട്ടുപിന്നാലെയാണത്. സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ക്ക് അമലയോ ഭവ്‌നിന്ദര്‍ സിംഗോ പ്രതികരിച്ചിട്ടില്ല. 

Content Highlights: Amala Paul Bhavninder Singh in relationship?