സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെയും അലീനയുടെയും കുഞ്ഞിന് താരങ്ങളുടെ സാന്നിധ്യത്തില്‍ മാമോദീസ. 

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടി, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, നസ്രിയ, അപര്‍ണ ബാലമുരളി, ദിലീപ്, സലീം കുമാര്‍, ബേബി മീനാക്ഷി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. 

ഏതന്‍ അലീന അല്‍ഫോന്‍സ് പുത്രന്‍ എന്നാണ് കുഞ്ഞിന്റെ പേര്. 2016 ഒക്ടോബറിലായിരുന്നു കുഞ്ഞിന്റെ ജനനം. ചടങ്ങിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.