സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി നിരന്തരം സംവേദനം നടത്തുന്ന നടനാണ് അജു വര്‍ഗീസ്. സ്വന്തം സിനിമകളുടെ വിവരങ്ങള്‍ മാത്രമല്ല മറ്റുള്ളവരുടെ സിനിമകളുടെ പ്രചരണത്തിനും അജു ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ ഉപയോഗിക്കാറുണ്ട്. ഈ കാര്യത്തില്‍ അജുവിനെ വെല്ലാന്‍ മലയാള സിനിമയില്‍ ആരും തന്നെയില്ല. അതുകൊണ്ടു തന്നെ ആരാധകര്‍ അജുവിനെ പലപ്പോഴും കളിയാക്കാറുണ്ട്.

ഈ വിഷയം സംബന്ധിച്ച് തന്നെ കളിയാക്കിയ ട്രോള്‍ പങ്കുവച്ചിരിക്കുകയാണ് അജു വര്‍ഗീസ്. ആരെങ്കിലും എന്തെങ്കിലും പോസ്റ്റ് ഇട്ടാല്‍ അജുവിന്റെ പ്രതികരണം ഇങ്ങനെയായിരിക്കുമെന്ന് ട്രോളില്‍ പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ സുരേഷ് ഗോപിയുടെ തൃശ്ശൂര്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് മീം ഉണ്ടാക്കിയിരിക്കുന്നത്.

'സത്യം,' എന്ന് പറഞ്ഞ് സ്വയം ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് അജു.

aju troll

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ നിര്‍മാണ രംഗത്ത് പ്രവേശിക്കുകയാണ് അജു. ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രം എന്ന ഹിറ്റ് ചിത്രത്തിന്റെ അരികുപിടിച്ച് ധ്യന്‍ ചിത്രമാണിത്. ധ്യാന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിനേശനായി നിവിന്‍പോളിയും ശോഭയായി നയന്‍താരയും എത്തുന്നു.

Content Highlights: Aju Varghese troll himself, love actor drama