മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയത്തെ കുറിച്ച് ആര്‍ക്കും രണ്ടഭിപ്രായമില്ല. എന്നാല്‍, അഭിനയത്തിനപ്പുറം മോഹന്‍ലാല്‍ മികച്ച ഒരു ചിത്രകാരന്‍ കൂടിയാണെന്ന് അറിയുന്നവര്‍ വളരെ കുറവാണ് . മോഹന്‍ലാലിന്റെ ചിത്രകലാ നൈപുണ്യം വ്യതമാക്കി കൊണ്ട് നടന്‍ അജു വര്‍ഗീസ് ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് മോഹന്‍ലാല്‍ വരച്ച മൂന്നു ചിത്രങ്ങള്‍ താരത്തിനു നന്ദി പറഞ്ഞുകൊണ്ട് അജു വര്‍ഗീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.. ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെയും കാണാം. അമൂല്യമായ സമ്മാനം, സ്‌നേഹത്തിന്റെ കയ്യൊപ്പ് എന്നീ ഹാഷ്ടാഗുകളോടെയാണ് അജു ചിത്രങ്ങള്‍ പങ്കുവച്ചത്. 

ലെറ്റര്‍ പാഡില്‍ പേന കൊണ്ടു വരച്ച ചിത്രങ്ങള്‍ക്ക് ഒപ്പം 'അജുവിന്, സ്‌നേഹത്തോടെ' എന്നെഴുതിയിട്ടുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. 'ലാലേട്ടന്‍ ഇത്ര നന്നായി വരയ്ക്കുമെന്ന് അറിഞ്ഞില്ലെന്നാണ് ഭൂരിഭാഗം പേരും പരിഭവിക്കുന്നത്. അതേസമയം മോഹന്‍ലാല്‍ വരച്ച ഡൂഡിലിന്റെ അര്‍ത്ഥം അന്വേഷിക്കുന്നവരും ഉണ്ട്. ഇത് ലൂസിഫര്‍ എന്ന സിനിമയില്‍ പരാമര്‍ശിക്കുന്ന ഇല്ലുമിനാറ്റിയാണെന്നും അഭിപ്രായപ്പെടുന്ന ആരാധകര്‍ എ.എം.എം.എയുടെ മീറ്റിങ്ങിനിടെ മോഹന്‍ലാല്‍ വരച്ചു കളിച്ചത് ഇതാണല്ലേ എന്നാണ് ചോദിക്കുന്നത്. 

Mohanlal

Mohanlal

Content Highlights : Aju Varghese Instagram Post Mohanlal Paintings