മോഹന്‍ലാലിന്റെ സ്ഫടികം ഈയിടെ കണ്ട അജു വര്‍ഗീസിന് ഒരു ഉള്‍വിളി. സംഭവം മറ്റൊന്നുമല്ല, ആടു തോമയെ തെമ്മാടിയാക്കിയ കടുവാ ചാക്കോ എന്ന് വട്ടപ്പേരുള്ള ചാക്കോ മാഷെക്കുറിച്ചാണ്. കടുവാ ചാക്കോയെ കുറ്റം പറയുന്നവരോടാണ് അജുവിന് ചില കാര്യങ്ങള്‍ പറയാനുള്ളത്. കടുവാ ചാക്കോയുടെ മുരടന്‍ സമീപനമാണ് ചങ്കൂറ്റമുള്ള ഒരു ആട് തോമയെ നല്‍കിയതെന്നാണ് അജുവിന്റെ ന്യായീകരണം. ഈ അഭിപ്രായത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ അതിനും അജു തയ്യാറാണ്. ഫെയ്‌സ്ബുക്ക് പേജിലാണ് അജു ഈ വിഷയം ഉയര്‍ത്തികാട്ടിയത്.

Aju Varghese

അജുവിന്റെ വെല്ലുവിളി ഏറ്റെടുത്ത ആരാധകര്‍ പിന്നീടങ്ങോട്ട് ന്യായീകരണത്തോട് ന്യായീകരണമായിരുന്നു. ന്യായീകരിച്ചത് കടുവ ചാക്കോയെ അല്ല എന്ന് മാത്രം. മലയാള സിനിമയിലെ വിവിധ വില്ലന്‍ കഥാപാത്രങ്ങളെ മാത്രമല്ല ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാരെ പോലും അവര്‍ ന്യായീകരിച്ച് 'നന്നാക്കി'. അജുവിനെ കളിയാക്കിയുള്ള ട്രോളുകള്‍ക്കും ഒരു കുറവുമില്ല.

 

aju

1995 ല്‍ പുറത്തിറങ്ങിയ സ്ഥടികം മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. ഭദ്രനാണ് ചിത്രം ഒരുക്കിയത്. മോഹന്‍ലാലിന്റെയും തിലകന്റെയും അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ മുന്‍നിരയിലാണ് സ്ഥടികത്തിലെ ആടു തോമയും ചാക്കോ മാഷും. 

aju

aju

aju