ടൊവിനോ മംമ്ത മോഹന്‍ദാസ് എന്നിവരെ  കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോറന്‍സിക്. ചിത്രത്തിന്റെ ഒരു സ്റ്റില്ലിനൊപ്പം നടന്‍ അജു വര്‍ഗീസ് പങ്കുവച്ച രസകരമായ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. ടൊവിനോയും മംമ്തയും നടന്‍ റോണിയുമാണ് ചിത്രത്തില്‍ ഉള്ളത്.  

ടൊവിനോ: മാഡം, ദേ അങ്ങോട്ട് നോക്കിക്കേ, ഒരു തെളിവല്ലേ അത്?

മംമ്ത: നടു വളഞ്ഞൊടിഞ്ഞു, എവിടെടോ തെളിവ്?

റോണി: ഉം ഉം കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്.

ഇത്രയും തമാശയ്ക്കു പറഞ്ഞതാണെങ്കിലും സിനിമയുടെ ട്രെയിലര്‍ തന്നെ ത്രില്ലടിപ്പിച്ചെന്നും റിലീസിന് എല്ലവിധ ആശംസകളും നേരുന്നുവെന്നും അജു കുറിച്ചു.

aju

സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം. ജെയ്ക്‌സ് ബിജോയ് സംഗീതം. ഷമീര്‍ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിക്കുന്നത്. ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കാെപ്പം രാഗം മൂവീസും രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഫെബ്രുവരി 28 ന്  തീയേറ്ററുകളിലെത്തും 

Content Highlights : Aju Vargheese Dunny Post On Forensic Movie Starring Tovino Thomas and Mamtha Mohandas