ശ്വര്യലക്ഷ്മി 2018ലെ  ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളില്‍ ഇടം നേടിയ നേടിയെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. സെക്സ് അപ്പീല്‍, ആറ്റിറ്റിയൂഡ്, ടാലന്റ് എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു മത്സരം. മലയാളത്തില്‍ ഇതുവരെയായി അഞ്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും വളരെ പെട്ടെന്ന് പ്രേക്ഷക മനസില്‍ ഇടം നേടാന്‍ ഐശ്വര്യയ്ക്കായി. 

ഇപ്പോഴിതാ ഐശ്വര്യയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വാര്‍ത്തയാവുകയാണ്. ഇന്ത്യയിലെ ഏറ്റവും ആകര്‍ഷണീയരായ നടികളില്‍ മുപ്പത്തിയൊമ്പതാം സ്ഥാനത്തു നില്‍ക്കന്ന താരം വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഈ പുതിയ ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുന്നത്. മുണ്ടുടുത്ത് ലൂസ് ടീഷര്‍ട്ടും ധരിച്ച് കണ്ണാടിക്കു മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുന്ന ഐശ്വര്യയുടെ പുതിയ ഫോട്ടോ ആരാധകരിലും ചിരിയുണര്‍ത്തി. ഇതിലും ആകര്‍ഷണീയയാകാന്‍ എനിക്കു കഴിയുമോ എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ഫോട്ടോ പോസ്റ്റ് ചെയ്തത്. സിനിമാ ചിത്രീകരണത്തിനിടയില്‍ കാരവാനില്‍ നിന്നെടുത്ത ചിത്രമാണിതെന്നാണ് സൂചനകള്‍. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്യപ്പെട്ട ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മാഞ്ഞു പോയെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

aiswarya lekshmi

Content Highlights : Aiswarya Lekshmi instagram story, Aiswarya Lekshmi malayalam actress photos