രാളെപ്പോലെ ഏഴു പേര്‍ ഉണ്ടെന്നാണ് പറയാറുള്ളത്. പലപ്പോഴും സമൂഹമാധ്യമത്തില്‍ സാദൃശ്യമുള്ളവരുടെ കഥകളും കാണാറുണ്ട്. സെലിബ്രിറ്റികളുടെ അപരകളും നിറയാറുണ്ട്. 

നടി ഐശ്വര്യ റായിയുടെ നിരവധി അപരകളുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ആദ്യകാല നടി സ്‌നേഹ ഉല്ലാല്‍ മുതലിന്നോളം വരെ ഐശ്വര്യയുമായി മുഖസാദൃശ്യമുള്ളവര്‍ എന്നു പറഞ്ഞു കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ആഷിത സിംഗ് എന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍  മീഡിയയിലെ താരം.

ഐശ്വര്യ റായിയുടെ ചിത്രങ്ങളിലെ സംഭാഷണങ്ങള്‍ക്കും ഗാനങ്ങള്‍ക്കുമൊപ്പം അഭിനയിക്കുന്ന വീഡിയോകള്‍ പങ്കുവച്ചാണ് ആഷിത സിംഗ് ശ്രദ്ധനേടുന്നത്. ഒട്ടനവധി പേരാണ് ആഷിതയുടെ ഇന്‍സ്റ്റാഗ്രാമില്‍ കമന്റുകളുമായി രംഗത്ത് വന്നത്. സിനിമയില്‍ അഭിനയിക്കണമെന്നും എല്ലാ ഭാവുകങ്ങള്‍ നേരുന്നുവെന്നും ഇവര്‍ പറയുന്നു.

Content Highlights: Aishwarya Rai Bachchan's New Lookalike,  Aashita Singh Viral Instagram