ടിയും അവതാരകയുമായ വീണ നായരുടെ ഏറ്റവും പുതിയ ടിക് ടോക് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. 

സന്തോഷ് ശിവന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച അനന്തഭദ്രം എന്ന ഹിറ്റ് ചിത്രത്തില്‍ കാവ്യാമാധവന്‍ പറയുന്ന ഡയലോഗ് ആണ് വീണ ടിക്ടോക്കില്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ ഭദ്രയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച കാവ്യയെപ്പോലെ കണ്ണെഴുതി വലിയ പൊട്ടുതൊട്ട് സുന്ദരിയായെത്തിയ വീണയെ കണ്ട് ശരിക്കും കാവ്യാമാധവന്റെ മുഖഛായ ഉണ്ടെന്നും വീണ പാവങ്ങളുടെ കാവ്യയാണെന്നുമെല്ലാമാണ്‌ ആരാധകരുടെ കമന്റുകള്‍.

2014ല്‍ ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങയിലൂടെയാണ് വീണ മലയാളസിനിമയിലെത്തുന്നത്. ചന്ദ്രേട്ടന്‍ എവിടെയാ, കവി ഉദ്ദേശിച്ചത്, ഞാന്‍ പ്രകാശന്‍, തട്ടംപുറത്ത് അച്യുതന്‍, നീയും ഞാനും, കോടതി സമക്ഷം ബാലന്‍ വക്കീല്‍, മനോഹരം, ആദ്യരാത്രി തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. നിരവധി ചാനല്‍ റിയാലിറ്റി ഷോകളില്‍ അവതാരകയായും അതിഥിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Content Highlights : actress veena nair tiktok video viral kavyamadhavan anandabhadram dialogue