ണക്കാലത്തെ  കൂടിയാട്ടം പഠന ഓർമകൾ പങ്കുവെച്ച് നടിയും തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ ഭാര്യയുമായ ഉണ്ണിമായ പ്രസാദ്. പൈങ്കുളം നാരായണ ചാക്യാരുടെ കീഴിലാണ് ഉണ്ണിമായ കൂടിയാട്ടം അഭ്യസിച്ചിട്ടുള്ളത്. ബാലിയായി വേഷമിട്ടുനിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

ഉണ്ണിമായയുടെ കുറിപ്പ്

'ഓണമെന്നാൽ കൂടിയാട്ടം പഠിച്ചിരുന്ന ആ നല്ല നാളുകളുടെ ഓർമ്മകളാണ്...

ഓണാവധിക്ക് എന്റെ ഗുരു പൈങ്കുളം നാരായണ ചാക്യാർ വീട്ടിൽ ക്ലാസുകൾ വയ്ക്കാറുണ്ട്. അദ്ദേഹത്തിന്റെ വീടിനു പിറുകുവശത്തെ മൂന്നു നിലയുള്ള കുളപ്പുരയിലാണ് ഞങ്ങൾ താമസിക്കാറുള്ളത്. രാവിലെ ചിട്ടയോടെയുള്ള പഠനം. വൈകീട്ട് ഒത്തുകൂടലും രസങ്ങളും. അദ്ദേഹത്തിന്റെ ഭാര്യ(ലേഖോപ്പോൾ) സഹോദരിയെപ്പോലെത്തന്നെയായിരുന്നു ഞങ്ങൾക്ക്. അടുക്കളയിൽ എന്തെങ്കിലും കാര്യമായി സ്പെഷ്യലുണ്ടാകും എന്നും. വൈകുന്നേരങ്ങളും രസകരമായിരുന്നു. ഭാരതപ്പുഴയിലേക്കുള്ള നടത്തവും ചർച്ചകളും കഥകളും നക്ഷത്രം നോക്കിയുള്ള കിടപ്പും..

കലയെ ആഴത്തിൽ അറിയുന്നതോടൊപ്പം കൂടിച്ചേരലിന്റെ സത്തയും ഞങ്ങളെ പരിചയിപ്പിച്ച നാരായണേട്ടന്റെ കാഴ്ച്ചപ്പാട് വളരെ വലുതായിരുന്നു.'

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ സാറ എന്ന കഥാപാത്രത്തിലൂടെയാണ് നടി പ്രശസ്തി നേടിയത്. മിഥുൻ മാനുവൽ തോമസിന്റെ അഞ്ചാം പാതിരയിലെ പോലീസ് കഥാപാത്രവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. മഹേഷിന്റെ പ്രതികാരത്തിലും കുമ്പളങ്ഹി നൈറ്റ്സിലും സഹസംവിധായികയായും ഉണ്ണിമായ ഉണ്ടായിരുന്നു.

Content Highlights :actress unnimaya prasad shares a throwback pic in instagram onam memories koodiyattam learning days