ലോക്‌ഡൗൺകാലത്തെ വിരസതയകറ്റാൻ ടിക്‌ടോകിൽ സജീവമാകുകയാണ് തെന്നിന്ത്യൻ താരം തൃഷ. താരത്തിന്റെ വീഡിയോകൾ ഇപ്പോൾ വൈറലാവുകയാണ്. 

നേരത്തെ 'സാവേജ് സോങ്ങി'നൊപ്പമുള്ള തൃഷയുടെ നൃത്തച്ചുവടുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. കാമറയെ 'മിസ്' ചെയ്യുന്നുവെന്നും ഇതോടൊപ്പം കുറിച്ചു.

ക്വാറന്‍റൈന്‍ കാലത്ത് വീഡിയോ കോളിലൂടെ തനിക്കൊപ്പം ചില കൂട്ടുകാരെ തൃഷ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു.

https://www.tiktok.com/@trishakrishnan/video/6817065726801628417

താരങ്ങളായ അല്ലു അര്‍ജുനും റാണാ ദഗുബാട്ടിയുമാണ് തൃഷയ്ക്ക് 'കമ്പനി' നല്‍കിയത്. ഒപ്പം തന്‍റെ മറ്റു ചില സുഹൃത്തുക്കളുമായുള്ള വീഡിയോ കോളിന്‍റെ സ്ക്രീന്‍ ഷോട്ടുകളും താരം പങ്കുവച്ചിരുന്നു. 

https://www.tiktok.com/@trishakrishnan/video/6815859664882830593

കൊറോണ ഭീതിയെത്തുടര്‍ന്ന് രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ വീടുകളില്‍ തന്നെ കഴിയുകയാണ് ജനങ്ങള്‍. സിനിമാ തിരക്കുകള്‍ മാറ്റിവച്ച് താരങ്ങളും വീടുകളില്‍ കുടുംബത്തോടൊപ്പം അവധി ആസ്വദിക്കുകയാണ്. ഒരുപക്ഷേ സിനിമയിലെത്തിയതിന് ശേഷം ആദ്യമായായിരിക്കും ഇവരില്‍ പലരും ഇത്രയും ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത്. 

വീട്ടില്‍ വെറുതേ ഇരിക്കുന്നതിന്‍റെ ബോറഡി മാറ്റാന്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാവുകയാണ് ഇവരില്‍ പലരും.

Content Highlights : Actress Trisha Viral Tik Tok Videos Covid 19 Lockdown Celebrities