ബോഡി ഷെയ്മിങ്ങിനെതിരേ ശക്തമായ പ്രതികരണവുമായി നടി സനുഷ. തന്റെ തടിയെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്ന് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. എല്ലാം തികഞ്ഞവരായി ആരും തന്നെ ഇല്ലെന്നും രണ്ട് വിരലുകൾ ഒരാൾക്ക് നേരെ ചൂണ്ടുമ്പോൾ മൂന്ന് വിരലുകൾ നിങ്ങൾക്ക് നേരെയാണ് വരുന്നതെന്നും സനുഷ കുറിച്ചു.

"എന്റെ തടിയെക്കുറിച്ച് സൂചിപ്പിക്കുന്നവരോട്, അതിനെക്കുറിച്ചോർത്ത് എന്നേക്കാളധികം വ്യാകുലപ്പെടുന്നവരോട്, ശരീരഭാരം കുറഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നിൽക്കാൻ പറ്റില്ല. മറ്റൊരാളെ ബോഡി ഷെയിം ചെയ്ത് ‘ ചൊറിയാൻ താൽപ്പര്യമുള്ളവരാണ് നിങ്ങളെങ്കിൽ ഒന്നോർക്കുക, നിങ്ങൾ രണ്ട് വിരലുകൾ ഒരാൾക്ക് നേരെ ചൂണ്ടുമ്പോൾ മൂന്നു വിരലുകൾ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. നിങ്ങളും എല്ലാം തികഞ്ഞവരല്ല.’ സനുഷയുടെ കുറിപ്പിൽ പറയുന്നു.

ബാലതാരമായി വന്ന് പ്രേക്ഷകരുടെ സ്നേഹം പിടിച്ചു വാങ്ങിയ നായികയാണ് സനുഷ.ഏറെ നാളായി സിനിമയിൽ നിന്നു വിട്ടു നിന്നിരുന്ന താരം തന്നെ ബാധിച്ച വിഷാദ രോ​ഗത്തെ കുറിച്ച് തുറന്ന് പറച്ചിലുമായി എത്തിയത് വലിയ ചർച്ചയായിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു സനുഷയുടെ വെളിപ്പെടുത്തൽ. ഡിപ്രഷൻ, പാനിക്ക് അറ്റാക്ക്, എല്ലാം ഉണ്ടായിട്ടുണ്ട്. ആരോടും സംസാരിക്കാൻ തോന്നിയിരുന്നില്ല. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചുവെന്ന് താരം അന്ന് വ്യക്തമാക്കിയിരുന്നു.വിഷാദാവസ്ഥയിൽ സഹായം തേടുന്നതിൽ മടി കാണിക്കാതിരിക്കുകയെന്ന നിർദ്ദേശം മുന്നോട്ട് വച്ചായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ

content highlights : actress sanusha reaction to bodyshaming