അണ്ണന്‍ തമ്പി, ടു ഹരിഹര്‍ നഗര്‍, ഇവിടം സ്വര്‍ഗമാണ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായ നടിയാണ് റായ് ലക്ഷ്മി. താരത്തിന്റെ പുതിയ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് താരം ഇത്തവണ ശ്രദ്ധിക്കപ്പെടുന്നത്.  പുതുവര്‍ഷം തുടങ്ങിയത് മുതല്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നതെല്ലാം ഇത്തരത്തിലുള്ള ചിത്രങ്ങളാണ്.

2018 സ്‌റ്റൈലായി അവസാനിപ്പിക്കുന്നു എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ എന്നു പറഞ്ഞ് നീല ബിക്കിനി അണിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് റായ് ലക്ഷ്മി പുതുവര്‍ഷത്തില്‍ ആദ്യം പങ്കുവച്ചത്. ഇതിന് പിന്നാലെ കറുത്ത ബിക്കിനി അണിഞ്ഞ് മറ്റൊരു ചിത്രവും എത്തി. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ടുള്ള വാചകങ്ങള്‍ക്കൊപ്പമാണ് താരം ബിക്കിനി ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്.

ഇതോടെയാണ് താരത്തിന് എന്തു പറ്റിയെന്ന ചോദ്യവുമായി ആരാധകര്‍ എത്തുന്നത്. അവസരങ്ങള്‍ കുറവായതിനാല്‍ ശ്രദ്ധിക്കപ്പെടാനുള്ള താരത്തിന്റെ പുതിയ മാര്‍ഗമാണ് ഇതെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. സ്ത്രീ ശാക്തീകരണം എന്നത് ബിക്കിനിയിലാണോ എന്നും ചിലര്‍ ചോദിക്കുന്നു എന്തായാലും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറപടി നല്‍കാന്‍ താരം ഒരുക്കമായിട്ടില്ല.

rai

rai

rai

rai

rai

Content Highlights : Actress Rai Lakshmi Bikkini Pictures Rai Laxmi Instagram Pictures Viral