ലോക്ഡൗണില്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ് സിനിമാതാരങ്ങളും. പാചകപരീക്ഷണങ്ങളും മറ്റു രസകരങ്ങളായ വിനോദങ്ങളുമായടി വീടുകളില്‍ കഴിഞ്ഞുകൂടുകയാണ് ഏവരും. അതിനിടയില്‍ തന്റെ മുന്‍കാലചിത്രം പങ്കുവെച്ച് നടി ജോമോള്‍ ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്. 37 വര്‍ഷം മുമ്പത്തെ ചിത്രമാണ് ജോമോള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

jomol actress

'ഇത് 37 വര്‍ഷങ്ങള്‍ക്കുമുമ്പ്.. ഇപ്പോള്‍ എനിക്കെത്ര വയസ്സെന്ന് ഊഹിക്കാമല്ലോ?' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം. നടിയെ കണ്ടാല്‍ പ്രായം തോന്നുന്നില്ലെന്നും ഇരുപത്തിയഞ്ചുകാരിയെപ്പോലെയുണ്ടെന്നും ആരാധകര്‍ പറയുന്നു.

jomol

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ കുട്ടി ഉണ്ണിയാര്‍ച്ചയായി മലയാളസിനിമയിലെത്തിയ നടിയാണ് ജോമോള്‍. തുടര്‍ന്ന് അനഘ, മൈ ഡിയര്‍ മുത്തച്ഛന്‍ എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. പിന്നീട് ജയറാം നായകനായ സ്‌നേഹത്തിലൂടെ നായികാവേഷങ്ങളിലേക്ക് കടന്നു. എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം, ദീപസ്തംഭം മഹാശ്ചര്യം, മയില്‍പ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെയാണ് ജോമോള്‍ മലയാളികള്‍ക്കു പ്രിയങ്കരിയായി മാറിയത്.

jomol

Content Highlights : actress jomol throwback picture instagram lock down