കൊറോണ വൈറസിന്റെ ആഗമനം മൂലം തകിടം മറിഞ്ഞു കിടക്കുന്ന ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ തിരിച്ചുപിടിക്കാന്‍ മദ്യപന്‍മാര്‍ വിചാരിച്ചാലേ കാര്യമുള്ളൂവെന്നു നടി ജെന്നിഫര്‍ ആന്റണി. നടി ഇതു പറയുന്ന ഒരു ടിക് ടോക് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മദ്യപന്‍മാര്‍ റോഡില്‍ വീണടു കിടന്നാല്‍ അവരെ ആരും തിരിഞ്ഞുനോക്കാറില്ലെന്നാണ് നടി പറഞ്ഞു തുടങ്ങുന്നത്. 

'അതേ, കള്ളുകുടിയന്‍മാര്‍ റോഡില്‍ വീണുകിടക്കുന്നത് കണ്ടാല്‍ ഒരാളുമുണ്ടാവില്ല, അവരെ വന്നൊന്ന് പൊക്കാന്‍. പക്ഷേ ഇപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ വീണു കിടക്കുമ്പോള്‍ കള്ളു കുടിയന്‍മാരേ ഉള്ളൂ അതിനെ ഒന്ന് പൊക്കാന്‍' എന്നാണ് ജെന്നിഫര്‍ വീഡിയോയില്‍ പറഞ്ഞ വാക്കുകള്‍. നിമിഷനേരം കൊണ്ടാണ് ടിക് ടോക് വൈറലായത്. തന്റെ ടിക് ടോക് വീഡിയോകള്‍ നടി ഇന്‍സ്റ്റാഗ്രാമിലൂടെയും പങ്കുവെക്കാറുണ്ട്.

2013ല്‍ 10.30 എ എം, ലോക്കല്‍ കോള്‍ എന്ന ചിത്രത്തിലൂടെയാണ് ജെന്നിഫര്‍ സിനിമയിലെത്തുന്നത്. നീന, പത്തേമാരി, കസബ, ഭാസ്‌കര്‍ ദ റാസ്‌കല്‍, പുതിയ നിയമം, ഫുക്രി, അങ്കിള്‍, അല്‍ മല്ലു തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Content Highlights : actress jennifer antony new tiktok video about drunkards viral liquor shops opened corona virus