ലോക്ക്ഡൗണ്‍ സമയത്ത് വീട്ടുവളപ്പില്‍ വച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് നടി അനുശ്രീ. ചിത്രത്തോടൊപ്പം പങ്കുവച്ച ക്യാപ്ഷനാണ് ഫോട്ടോഷൂട്ടിന്‍റെ ഹൈലൈറ്റ്

ലോക്ക്ഡൗണ്‍ സമയത്ത് വീട്ടുവളപ്പില്‍ ഒരു കമുകുഞ്ചേരി മോഡല്‍ ഫോട്ടോഷൂട്ട് . ഫോട്ടോ എടുത്തത് മഹേഷ് ഭായി, ലെമണ്‍ ജ്യൂസിന് കടപ്പാട് അമ്മ, മേല്‍നോട്ടം അച്ഛന്‍, ബാക്ക്ഗ്രൗണ്ടിലുള്ള വാഹനം സെറ്റ് ചെയ്തത് സഹോദരന്‍ അനൂപ്, അസിസ്റ്റന്‍ന്‍റ് ചേട്ടത്തിയമ്മ, പിന്നണിയിലെ ചീത്ത വിളികള്‍ അമ്മൂമ്മ, സുരക്ഷാ മേല്‍നോട്ടം പട്ടിക്കുട്ടി ജൂലി...ഇതാണ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്

Anusree

ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങളും മറ്റും താരം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ ആരാധകൻ തയ്യാറാക്കിയ രസകരമായ ഒരു ഫോട്ടോ കൊളാഷ് താരം പങ്കുവച്ചിരുന്നു

വിവിധ അവസരങ്ങളിലായി അനുശ്രീ അണിഞ്ഞ വസ്ത്രങ്ങളോട് സാമ്യമുള്ള മിഠായികൾ കണ്ടെത്തിയിരിക്കുകയാണ് ഈ ആരാധകൻ. അതിൽ മാം​ഗോ ബൈറ്റ്, പോപ്പിൻസ്, എക്ലയേഴ്സ്, എന്നിവയും സ്ഥാനം പിടിക്കുന്നു.

Content Highlight : Actress Anusree Lockdown Photoshoot Celebrity Fashion