പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സര്‍പ്രൈസുകള്‍ നല്‍കുന്നത് സാധാരണമാണ്. എന്നാല്‍ സഹോദരന്റെ പിറന്നാള്‍ ദിനത്തില്‍ തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ ഒരു സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് മലയാളികള്‍ക്ക് പ്രിയങ്കരിയായ നടി അനുശ്രീ. സഹോദരന്‍ അനൂപിന്റെ ജന്മദിനത്തിന്റെയന്ന് രാത്രി 12 മണിക്ക് ഉറങ്ങിക്കിടന്നവരെ വിളിച്ചുണര്‍ത്തി സദ്യ നല്‍കിയാണ് അനുശ്രീ ഞെട്ടിച്ചിരിക്കുന്നത്. 

'പിറന്നാള്‍ ആണെന്ന് കരുതി രാത്രി 12മണിക്ക് ഉറക്കത്തില്‍ നിന്ന് എല്ലാരേം എണീപ്പിച്ചു ഒരു സദ്യ കൊടുത്താല്‍ എങ്ങനെയിരിക്കും ??ആങ്ങളക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം'- പിറന്നാള്‍ സര്‍പ്രൈസിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അനുശ്രീ കുറിച്ചു.

ഇതിന് പുറമേ മറ്റൊരു സര്‍പ്രൈസും കൂടി താരം സഹോദരന് വേണ്ടി കാത്തുവച്ചിരുന്നു.ആഢംബര ബൈക്കായ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 യാണ് അനുശ്രീ ചേട്ടന് നല്‍കിയത്. എകദേശം 5.33 ലക്ഷം രൂപ മുതലാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

anusree

anusree

anusree

തന്റെ കരുത്തും പിന്തുണയും സഹോദരന്‍ അനൂപാണെന്ന് അനുശ്രീ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടടുണ്ട്. എന്തായാലും അനുശ്രീയുടെ സര്‍പ്രൈസ് പ്രസന്റിന് കയ്യടിക്കുകയാണ് ആരാധകര്‍. പെങ്ങന്മാരായാല്‍ ഇങ്ങനെ വേണമെന്നാണ് ഭൂരിഭാഗം പേരുടെയും കമന്റ്

Content Highlights : Actress Anusree Birthday Surprise For Brother