ലോക്ക് ഡൗണില്‍ വീട്ടില്‍ ബോറടിച്ചിരിക്കുമ്പോള്‍ വ്യത്യസ്തമായി എന്തു ചെയ്യാമെന്ന ചിന്തയിലാണ് നമ്മുടെ സിനിമാതാരങ്ങള്‍. ഷൂട്ടിങ് തിരക്കുകളില്ലാതെ കുറെയധികം ദിവസം ഒരുമിച്ചു കൈയില്‍ കിട്ടിയപ്പോള്‍ കുടുംബത്തിനും അവരവര്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ വിനിയോഗിക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. ചെയ്യുന്ന കാര്യങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ നിരന്തരം പങ്കുവെക്കുകയും ചെയ്യുന്നു.

നടന്‍ ഹരീഷ് കണാരന്‍ മക്കള്‍ക്ക് കളിക്കാന്‍ കുഞ്ഞുവീടുണ്ടാക്കികൊടുത്തു. അച്ഛനും മക്കളും വീട്ടിലിരിക്കുന്ന ചിത്രങ്ങളും ഹരീഷ് പങ്കുവെച്ചിട്ടുണ്ട്. നടി സരയു അമ്മയുടെ പച്ചക്കറക്കൃഷി ഏറ്റെടുത്ത മട്ടാണ്. വെണ്ടയും ചീരയും ഒക്കെ വിത്ത് പാകി ഇട്ടിട്ടുണ്ട്. ഇടയ്ക്ക് മുള വന്നോ തളിരിട്ടോ എന്നു ചെന്നു നോക്കുന്നതില്‍ സുഖമുണ്ടെന്നും സരയു പറയുന്നു.

സരയുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

വീട്ടിലെ ഇമ്മിണി വല്യ ലോകം

വീട്ടിലെ കുഞ്ഞു കൃഷി അമ്മയുടെ വകുപ്പില്‍ പെട്ടതായിരുന്നു... പച്ചമുളകും വെണ്ടയും ഒക്കെ പൊട്ടിച്ചോണ്ട് പോകും എന്നല്ലാതെ വല്യ മൈന്‍ഡ് ഇല്ലായിരുന്നു എനിക്ക്... എന്തായാലും ഈ 21 ദിവസങ്ങളില്‍ കൃഷിയില്‍ ഒരു കൈ നോക്കാന്‍ ആണ് തീരുമാനം... കൃഷി എന്നൊന്നും പറയാന്‍ ആകില്ല... എങ്കിലും ഉള്ള ഇത്തിരി സ്ഥലത്ത് എന്തെങ്കിലുമൊക്കെ നട്ടുവളര്‍ത്താന്‍ പറ്റുമോ എന്നൊരു ശ്രമം.... വെണ്ടയും ചീരയും ഒക്കെ വിത്ത് പാകി... മുള വന്നോ തളിരിട്ടോ എന്നൊക്കെ നോക്കി ഇരിക്കുന്നതില്‍ ഒരു സുഖമൊക്കെ ഉണ്ട്...

sarayu

hareesh kanaran

hareesh kanaran

Content Highlights : actors hareesh kanaran and sarayu mohan lock down activities fb post